Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജയസൂര്യയുടെ ഹരജി...

ജയസൂര്യയുടെ ഹരജി 29ലേക്ക്​ മാറ്റി

text_fields
bookmark_border
മൂവാറ്റുപുഴ: പാസ്പോർട്ട‌് പുതുക്കാൻ അനുമതി തേടി നടൻ ജയസൂര്യ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ നൽകിയ ഹരജി പരിഗണിക്കുന്നത് ഈ മാസം 29ലേക്ക് മാറ്റി. കായൽ കൈയേറി നിർമാണം നടത്തിയെന്ന പരാതിയിൽ ജയസൂര്യയെ പ്രതിയാക്കി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ, ജയസൂര്യ ഇതുവരെ ജാമ്യം എടുത്തിട്ടില്ല. കേസ് നിലനില്‍ക്കുന്നതിനാൽ ജാമ്യം എടുക്കാതെ പാസ്പോർട്ട് പുതുക്കാൻ കഴിയില്ലെന്ന് കോടതി ജയസൂര്യയുടെ അഭിഭാഷകനോട് വ്യക്തമാക്കി. കായൽ കൈയേറി നിർമാണം നടത്തിയെന്ന കേസിൽ അഞ്ചാം പ്രതിയാണ് ജയസൂര്യ. പൊതുപ്രവർത്തകനായ കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവാണ് പരാതിക്കാരൻ. തീരദേശ പരിപാലന സംരക്ഷണ നിയമവും മുനിസിപ്പൽ കെട്ടിടനിർമാണച്ചട്ടവും ലംഘിച്ച് ജയസൂര്യ അനധികൃതമായി ബോട്ട്ജെട്ടിയും ചുറ്റുമതിലും നിർമിച്ചതിന് കോർപറേഷൻ അധികൃതർ ഒത്താശ ചെയ്തെന്നാണ് പരാതി.
Show Full Article
TAGS:LOCAL NEWS 
Next Story