Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightടാഗോർ സ്മാരക...

ടാഗോർ സ്മാരക ലൈബ്രറിക്ക് അതിജീവനത്തി​െൻറ നാളുകൾ

text_fields
bookmark_border
ടാഗോർ സ്മാരക ലൈബ്രറിക്ക് അതിജീവനത്തി​െൻറ നാളുകൾ
cancel
മൂവാറ്റുപുഴ: പ്രളയത്തിൽ അകപ്പെട്ട നഗരസഭക്കുകീഴിലെ ടാഗോർ സ്മാരക ലൈബ്രറിക്ക് ഇത് അതിജീവനത്തി​െൻറ നാളുകൾ. വെള്ളപ്പൊക്കത്തിൽ നശിച്ച ലൈബ്രറി കഴിഞ്ഞദിവസം തുറന്നുപ്രവർത്തനമാരംഭിച്ചു. നഗരത്തിലെ വെള്ളൂർക്കുന്നത്ത് പ്രവർത്തിക്കുന്ന ലൈബ്രറി പ്രളയത്തിൽ മുങ്ങിയിരുന്നു. വെള്ളൂർക്കുന്നത്ത് എം.സി റോഡിൽ വെള്ളം ഒഴുകി എത്തിയതോടെയാണ് ലൈബ്രറി മുങ്ങിയത്. നഗരസഭ ജീവനക്കാരെത്തി പുസ്തകങ്ങൾ മാറ്റിയെങ്കിലും പെെട്ടന്നുണ്ടായ വെള്ളപ്പാച്ചിലിൽ കുറെ പുസ്തകങ്ങൾ നശിച്ചു. ആനുകാലികങ്ങളും ദിനപത്രങ്ങളും നശിച്ചവയിൽപെടും. ദിവസങ്ങൾ നീണ്ട ശുചീകരണപ്രവർത്തനങ്ങൾക്ക് ഒടുവിൽ ഉപയോഗിക്കാൻ കഴിയാവുന്ന പുസ്തകങ്ങൾ ജീവനക്കാർ ഉണക്കിയെടുത്തു. പതിനായിരത്തിലധികം പുസ്തകങ്ങളാണ് ലൈബ്രറിയിലുള്ളത്. നൂറിലധികം വായനക്കാർ ദിവസവും ലൈബ്രറിയിൽ എത്തുന്നുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story