Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനിരവധി മോഷണക്കേസുകളിൽ ...

നിരവധി മോഷണക്കേസുകളിൽ പ്രതികളായ രണ്ടുപേർ പിടിയിൽ

text_fields
bookmark_border
പെരുമ്പാവൂർ: നിരവധി മോഷണക്കേസുകളിൽ പ്രതികളായ രണ്ടുപേരെ കോടനാട് പൊലീസ് അറസ്റ്റ് ചെയ്തു. അശമന്നൂർ പനിച്ചയം വെള്ളിമറ്റത്തിൽ വീട്ടിൽ ബേൾട്ട് ബിജു എന്ന് വിളിക്കുന്ന ബിജു (43), കോട്ടയം പാല്ലാലം അന്തിനാട് ഭാഗത്ത് പാറയിൽ വീട്ടിൽ ഹരി ഗോവിന്ദൻ (54) എന്നിവരാണ് പിടിയിലായത്. കൂവപ്പടി മദ്രാസ് കവല ഭാഗത്ത് വീട് കുത്തിത്തുറന്ന് ഒന്നര പവ‍​െൻറ സ്വർണ നെക്ലസും മൊബൈൽ ഫോണും കയ്യൂത്തിയാൽ പള്ളിക്കുസമീപമുള്ള വീട്ടിൽനിന്ന് നാലര പവ‍നും കുറിച്ചിലക്കോട് ഭാഗത്തെ വീട് കുത്തിത്തുറന്ന് രണ്ടര ലക്ഷം രൂപയും മോഷണം നടത്തിയ കേസുകളിൽ പ്രതികളാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. പകൽസമയം ബൈക്കിൽ കറങ്ങി ആൾത്താമസമില്ലാത്ത വീടുകൾ കണ്ടുപിടിച്ച് രാത്രി വീടി​െൻറ പൂട്ട് തകർത്ത് മോഷണം നടത്തുന്ന രീതിയാണ് ഇവരുടേത്. വർഷങ്ങളായി മോഷണം തൊഴിലാക്കി പിടിക്കപ്പെടാതിരുന്ന പ്രതികളെ ജില്ല പോലീസ് മേധാവിയുടെ നിർദേശാനുസരണം പെരുമ്പാവൂർ ഡിവൈ.എസ്.പിയുടെ മേൽനോട്ടത്തിൽ കോടനാട് എസ്.ഐ ആർ. രാജേഷ് രൂപവത്കരിച്ച പ്രത്യേക സ്ക്വാഡാണ് പിടികൂടിയത്. സൈബർ സെല്ലി​െൻറ സഹായത്തോടെ നിരന്തര അന്വേഷണത്തിനൊടുവിലാണ് പ്രതികൾ പിടിയിലായത്. എസ്.ഐ കെ.വി. ബാബു, എ.എസ്. ഐമാരായ ബഷീർ, കെ.കെ. ബാബു, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ദേവസി, രവിക്കുട്ടൻ, ലാൽജി, അനിൽകുമാർ, സിവിൽ പോലിസ് ഓഫിസർമാരായ നജാഷ്, സാബു, വിനോദ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. തൊടുപുഴ, കോട്ടപ്പടി, കുറുപ്പംപടി സ്റ്റേഷൻ പരിധിയിലെ വിവിധ സ്ഥലങ്ങളിൽ ആൾത്താമസമില്ലാത്ത വീടുകൾ കുത്തിത്തുറന്ന് മോഷണം നടത്തിയിട്ടുള്ളതായി തെളിഞ്ഞു. കുറുപ്പംപടി ചെറുകുന്നം ഭാഗത്തുനിന്ന് 41 പവൻ, കൊമ്പനാട് ഭാഗത്തുനിന്ന് 23 പവൻ, പയ്യാൽ ഭാഗത്തുനിന്ന് ആറ് പവൻ, പനിച്ചയം ഭാഗത്തുനിന്ന് ഏഴ് പവൻ, വളയൻചിറങ്ങര ഭാഗത്തുനിന്ന് 21 പവൻ, കോട്ടപ്പടി ഭാഗത്തുനിന്ന് 22 പവൻ, തൊടുപുഴ ഭാഗത്തുനിന്ന് 24 പവൻ ആഭരണങ്ങൾ കവർച്ച ചെയ്ത കേസുകൾ ഇവർക്കെതിരെയുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story