Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഏഷ്യൻ ഗെയിംസ്​ മെഡൽ...

ഏഷ്യൻ ഗെയിംസ്​ മെഡൽ ജേതാക്കൾക്ക്​ സർക്കാർ ജോലി -മന്ത്രി ഇ.പി. ജയരാജൻ

text_fields
bookmark_border
കൊച്ചി: ഏഷ്യൻ ഗെയിംസിൽ മെഡൽ ജേതാക്കളായ കേരളീയർക്ക‌് സർക്കാർ ജോലി നൽകുമെന്ന‌് കായിക മന്ത്രി ഇ.പി. ജയരാജൻ. കടവന്ത്ര റീജനൽ സ‌്പോർട‌്സ‌് സ​െൻററി​െൻറ ആഭിമുഖ്യത്തിൽ മെഡൽ ജേതാക്കളെ‌ ആദരിക്കാൻ സംഘടിപ്പിച്ച യോഗം ഉദ‌്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തി​െൻറ നിലവിലെ അന്തരീക്ഷത്തിൽ ഏഷ്യൻ ഗെയിംസ‌് ജേതാക്കൾക്ക‌് അവർ ആഗ്രഹിക്കുന്ന തരത്തിൽ വരവേൽപ് നൽകാൻ കഴിഞ്ഞിട്ടില്ല. എന്നാൽ, തിരുവനന്തപുരത്ത‌് ഉടൻ ഇവരെ ആദരിക്കുന്നതിന് ചടങ്ങ‌് സംഘടിപ്പിക്കും. ഇവരുടെ പരിശ്രമങ്ങൾക്ക‌് അനുയോജ്യമായ ഉപഹാരംതന്നെ നൽകും. കായികരംഗത്തെ നിർലോഭമായി സഹായിക്കുക എന്നതാണ‌് സർക്കാർ നിലപാട‌്. ഈ സർക്കാർ ഇതുവരെ 157 കായികതാരങ്ങൾക്ക‌് ജോലി നൽകി. ഇത‌് പൊതുനയമായി സ്വീകരിച്ചിട്ടുണ്ട‌്. സംസ്ഥാനത്തെ എല്ലാ സ‌്പോർട‌്സ‌് സ‌്കൂളുകളും സജീവമാക്കും. ഒളിമ്പിക‌്സ‌് മെഡൽ ലക്ഷ്യമിട്ട‌് പ്രത്യേക പദ്ധതി ആരംഭിച്ചിട്ടുണ്ട‌്. എല്ലാ ജില്ലയിലും ഫുട‌്ബാൾ കോച്ചിങ‌് സ​െൻററുകൾ തുടങ്ങും. ദുരിതാശ്വാസ ധനശേഖരണാർഥം അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫുട‌്ബാൾ മത്സരം കൊച്ചിയിലും ക്രിക്കറ്റ‌് മത്സരം തിരുവനന്തപുരത്തും സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യൻ ഗെയിംസ‌് മെഡൽ ജേതാക്കളായ പി.ആർ. ശ്രീജേഷ‌്, പി.യു. ചിത്ര, ജിത്തു ബേബി, കുഞ്ഞു മുഹമ്മദ‌്, മുഹമ്മദ‌് അനസ‌്, നീന, വിസ‌്മയ, ജിൻസൺ ജോൺസൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. റീജനൽ സ‌്പോർട‌്സ് സ​െൻററി​െൻറ (ആർ.എസ്.സി) ഓണററി മെംബർഷിപ്പും ചടങ്ങിൽ ഇവർക്ക‌് മന്ത്രി വിതരണം ചെയ‌്തു. ആർ.എസ്.സി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്ന 10 ലക്ഷം രൂപയുടെ ചെക്ക‌് ചെയർമാൻ കൂടിയായ കലക്ടർ കെ. മുഹമ്മദ‌് വൈ. സഫീറുല്ല മന്ത്രിക്ക‌് കൈമാറി. ഹൈബി ഈഡൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ആർ.എസ‌്.സി സെക്രട്ടറി എസ‌്.എ.എസ‌് നവാസ‌് റിപ്പോർട്ട‌് അവതരിപ്പിച്ചു. ആർ.എസ്.സി പ്രസിഡൻറുകൂടിയായ സിറ്റി പൊലീസ‌് കമീഷണർ എം.ബി. ദിനേശ‌് സ്വാഗതവും വൈസ‌് പ്രസിഡൻറ് ഡോ. വി.വി. ജോർജ‌് നന്ദിയും പറഞ്ഞു. കേരള സ‌്പോർട‌്സ‌് കൗൺസിൽ വൈസ‌് പ്രസിഡൻറ് മേഴ‌്സി കുട്ടൻ, ജില്ല സ‌്പോർട‌്സ‌് കൗൺസിൽ പ്രസിഡൻറ് വി.എ. സക്കീർ ഹുസൈൻ, സെക്രട്ടറി ജെ.ആർ. രാജേഷ‌് എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story