Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightരക്ഷാപ്രവർത്തകരുടെ...

രക്ഷാപ്രവർത്തകരുടെ സംഗമം നടന്നു

text_fields
bookmark_border
ആലുവ: പ്രളയസമയത്ത് ജമാഅത്തെ ഇസ്‌ലാമി ദുരിതാശ്വാസ സെല്ലുമായി സഹകരിച്ച് ജില്ലയിൽ ജീവൻ രക്ഷാപ്രവർത്തനം നടത്തിയവരുടെ സംഗമം ആലുവ ഹിറ ഓഡിറ്റോറിയത്തിൽ നടന്നു. ജമാഅത്തെ ഇസ്‌ലാമി ജില്ല പ്രസിഡൻറ് അബൂബക്കർ ഫാറൂഖി അധ്യക്ഷത വഹിച്ചു. മത്സ്യബന്ധന തൊഴിലാളികളെയും ബോട്ട് രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്ന ഫയർ ആൻഡ് െറസ്ക്യു ഉദ്യോഗസ്ഥരെയും അഭിനന്ദിച്ചു. ആലുവ തോട്ടക്കാട്ടുകരയിൽ രക്ഷാപ്രവർത്തനത്തിനിടെ ബോട്ട് അപകടത്തിൽപെട്ട് കീഴ്മേൽ മറിഞ്ഞെങ്കിലും മുഴുവൻ പേരെയും സാഹസികമായി ഐ.ആർ.ഡബ്ല്യു വളൻറിയർമാർ രക്ഷപ്പെടുത്തിയതായി ആമുഖ പ്രഭാഷണത്തിൽ ജില്ല ദുരിതാശ്വാസ സെൽ കോഒാഡിനേറ്റർ മുഹമ്മദ് ഉമർ പറഞ്ഞു. ഫയർ ഓഫിസർമാരായ അശോകൻ, സുരാജ്, വെൽഫെയർ പാർട്ടി സംസ്ഥാന സമിതി അംഗം സമദ് നെടുമ്പാശ്ശേരി, തണൽ കൺവീനർ കെ.കെ. ബഷീർ, ഷംസുദ്ദീൻ എടയാർ, വി.എം. സനീറ, ബോട്ട് സ്രാങ്കുമാരായ രാജു ചെല്ലാനം, ഫൈസൽ മട്ടാഞ്ചേരി എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി കെ.കെ. സലീം സ്വാഗതവും വി.എ. ഇബ്രാഹിംകുട്ടി നന്ദിയും പറഞ്ഞു. കൊച്ചിയിൽനിന്ന് എട്ട് യന്ത്രവത്കൃത മത്സ്യബന്ധന ബോട്ടുകളും താനൂരിൽനിന്ന് രണ്ടെണ്ണം ഉൾെപ്പടെ 10 ബോട്ടും രക്ഷാപ്രവർത്തനത്തിൽ പെങ്കടുത്തു. ദുരന്തനിവാരണ രംഗത്ത് പ്രത്യേക പരിശീലനം സിദ്ധിച്ച നാൽപതോളം ഐ.ആർ.ഡബ്ല്യു വളൻറിയർമാർക്കൊപ്പം മറ്റുപ്രവർത്തകരും സഹകാരികളും ഉൾപ്പെടെ ഇരുനൂറിലധികം പേർ രക്ഷാപ്രവർത്തനം നടത്തി. ആലുവ തുരുത്ത്, ചൊവ്വര ഭാഗങ്ങളിലെ ബോട്ട് മാർഗമുള്ള രക്ഷാപ്രവർത്തനത്തിന് ഫയർ ആൻഡ് െറസ്ക്യു ഉദ്യോഗസ്ഥരും കൂടെയുണ്ടായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story