Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightധനസമാഹരണ യജ്ഞം:...

ധനസമാഹരണ യജ്ഞം: കലക്ടറേറ്റില്‍ ലഭിച്ചത് 3.05 കോടിയും 25 പവനും

text_fields
bookmark_border
കാക്കനാട്: നവകേരള നിര്‍മിതിക്ക് പണം സ്വരൂപിക്കുന്നതി​െൻറ ഭാഗമായി കലക്ടറേറ്റില്‍ നടത്തിയ ധനസമാഹരണ യജ്ഞത്തില ്‍ സംഭാവനയായി 3,05,93,140 രൂപ ലഭിച്ചു. പെരുന്നാള്‍ ദിവസം മാതാവിനെയും ഉണ്ണിയേശുവിനെയും അണിയിക്കുന്ന 25 പവന്‍ ആഭരണങ്ങള്‍ മഞ്ഞുമ്മല്‍ അമലോദ്ഭവ മാതാ പള്ളി വികാരി വർഗീസ് കണിച്ചുകാട്ടില്‍ മന്ത്രി ഇ.പി. ജയരാജനെ ഏല്‍പ്പിച്ചു. ജെ.സി.ബി ഇന്ത്യ ലിമിറ്റഡ് ജില്ലക്ക് 28 ലക്ഷം രൂപ സംഭാവന നല്‍കിയതിന് പുറെമ നവകേരള നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ ഉപയോഗിക്കാന്‍ സംസ്ഥാന സര്‍ക്കാറിന് 30 ജെ.സി.ബി നല്‍കുന്നതി​െൻറ രേഖ കോര്‍പറേറ്റ് കമ്യൂണിക്കേഷന്‍ തലവന്‍ ജസ്മീത് സിങ് കൈമാറി. രണ്ടുകോടിയുടെ ചെക്ക് വി.കെ.എല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ േപ്രാഡക്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് ചെയര്‍മാന്‍ വര്‍ഗീസ് കുര്യന്‍ കൈമാറി. കാക്കനാട് കേന്ദ്രീയ ഭവന്‍ ജീവനക്കാരുടെ വെല്‍ഫെയര്‍ അസോസിയേഷന്‍ (ഒരുലക്ഷം), ഫ്രൈഡേ ക്ലബ് (ഒരുലക്ഷം), സൗത്ത് കടവന്ത്ര ഫാമിലി വെല്‍ഫെയര്‍ അസോസിയേഷന്‍ (2,51,000 ), മനക്കുന്നം വില്ലേജ് സർവിസ് കോഓപററ്റിവ് ബാങ്ക് ( ഒരുലക്ഷം), െറസിഡൻറ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ (1,11,920), ശ്രീനാരായണ എജുക്കേഷനല്‍ ഇൻസ്റ്റിറ്റ്യൂഷന്‍ (അഞ്ചുലക്ഷം), പലാല്‍ ഗ്രൂപ് (10 ലക്ഷം), ആമ്പല്ലൂര്‍ ഗ്രാമപഞ്ചായത്ത് (ഒരുലക്ഷം), ശ്രീ അഗസ്ത്യ മെഡിക്കല്‍ സ​െൻറര്‍ (ഒരുലക്ഷം), അസംബ്ലീസ് ഓഫ് ഗോഡ് ചര്‍ച്ച് (1,56,000), ചിന്മയ മിഷന്‍ എജുക്കേഷനല്‍ ആൻഡ് കൾചറല്‍ ട്രസ്റ്റ് (അഞ്ചുലക്ഷം), ക്രയോണ്‍സ് ഇൻറീരിയര്‍ സൊല്യൂഷന്‍സ് (രണ്ടുലക്ഷം), എന്‍ജി ടെക് (ഒരുലക്ഷം), അയ്യനാട് സര്‍വിസ് കോഓപറേറ്റിവ് ബാങ്ക് (10, 37,737), കണ്ണന്‍തോടത്ത് റോഡ് െറസിഡൻറ്സ് അസോസിയേഷന്‍ (1,11,111), എറണാകുളം ഗവ. സര്‍വൻറ്സ് കോഓപറേറ്റിവ് ബാങ്ക് (അഞ്ചുലക്ഷം), പാടിവട്ടം ഈസ്റ്റ് റെസിഡൻറ്സ് അസോസിയേഷന്‍ (1,14,250 ), മേത്തര്‍ ബസാര്‍ ഷോപ് ഓണേഴ്‌സ് അസോസിയേഷന്‍ (ഒരുലക്ഷം), എറണാകുളം ഡിസ്ട്രിക്ട് അഗ്രികള്‍ചര്‍ ഹോര്‍ട്ടികള്‍ചര്‍ സൊസൈറ്റി (മൂന്നുലക്ഷം), അപ്‌സര ഏജന്‍സീസ് (ഒരുലക്ഷം), വിഷന്‍ എജുക്കേഷനൽ ആൻഡ് ചാരിറ്റബിള്‍ ട്രസ്റ്റ് (ഒരുലക്ഷം), അമേഷ് കുമാര്‍ (മൂന്നുലക്ഷം), എ.പി. വര്‍ക്കി മിഷന്‍ ഹോസ്പിറ്റല്‍ (1,50,000), പെട്രോെനറ്റ് എല്‍.എന്‍.ജി ലിമിറ്റഡ് ചെറായി (6,20,602), പെട്രോനെറ്റ് എല്‍.എന്‍.ജി ലിമിറ്റഡ് പുതുവൈപ്പ് (രണ്ടുലക്ഷം) സംഭാവന നല്‍കി. ജില്ലയുടെ ചുമതല വഹിക്കുന്ന മന്ത്രി എ.സി. മൊയ്തീ​െൻറ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ മന്ത്രി ഇ.പി. ജയരാജന്‍ സംഭാവനകള്‍ ഏറ്റുവാങ്ങി. സംസ്ഥാന സര്‍ക്കാറും പൊതുജനങ്ങളും ഉദ്യോഗസ്ഥരും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെട്ടതുകൊണ്ടാണ് ദുരന്തത്തെ ഫലപ്രദമായി മറികടക്കാനായതെന്ന് മന്ത്രി എ.സി. മൊയ്തീന്‍ പറഞ്ഞു. വിദ്യാഭ്യാസ വകുപ്പ് നടത്തിയ ധനസമാഹരണ യജ്ഞത്തില്‍ എല്‍.കെ.ജി വിദ്യാർഥികളടക്കം അണിചേര്‍ന്നു. 12 കോടിയില്‍പരം രൂപയാണ് ഇത്തരത്തില്‍ ലഭിച്ചത്. വലുതും ചെറുതുമായ എല്ലാ സംഭാവനകളും സ്വീകരിക്കും. സകല കണക്കുകൂട്ടലുകളും തെറ്റിച്ചുകൊണ്ടുണ്ടായ പ്രളയത്തെ ഫലപ്രദമായി നേരിടാന്‍ കേരളത്തിന് സാധിച്ചതായി മന്ത്രി ഇ.പി. ജയരാജന്‍ അഭിപ്രായപ്പെട്ടു. ഡാമുകളുടെ വൃഷ്ടിപ്രദേശത്തുണ്ടായ അതിശക്തമായ മഴ ഡാമുകള്‍ കരകവിയാനിടയാക്കി. എല്ലാ നിബന്ധനകളും പാലിച്ച് ശാസ്ത്രീയമായും സൂക്ഷ്മതയോടെയുമാണ് ഡാമുകള്‍ തുറന്നത്. സംസ്ഥാന സര്‍ക്കാറി​െൻറ അഭ്യർഥന മാനിച്ച് സംഭാവന നല്‍കാനെത്തിയവര്‍ക്കെല്ലാം മന്ത്രി കൃതജ്ഞത അറിയിച്ചു. എം. സ്വരാജ് എം.എല്‍.എ, തലശ്ശേരി സബ് കലക്ടര്‍ എസ്. ചന്ദ്രശേഖര്‍, എ.ഡി.എം എം.കെ. കബീര്‍, ഡിസാസ്റ്റര്‍ മാനേജ്‌മ​െൻറ് ഡെപ്യൂട്ടി കലക്ടര്‍ പി.ഡി. ഷീലാദേവി തുടങ്ങിയവര്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story