Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഏരിയ കമ്മിറ്റി...

ഏരിയ കമ്മിറ്റി നിര്‍ദേശത്തിനെതിരെ പ്രവര്‍ത്തിച്ചവരെ പുറത്താക്കാന്‍ സി.പി.എം തീരുമാനം

text_fields
bookmark_border
ചേര്‍ത്തല: സി.പി.എം ഏരിയ കമ്മിറ്റിയുടെ നിര്‍ദേശത്തിനെതിരെ പ്രവര്‍ത്തിച്ച ഏഴുപേരെ പുറത്താക്കാന്‍ തീരുമാനം. എക്‌സ്റേ ലോക്കല്‍ കമ്മിറ്റിയില്‍ സെക്രട്ടറി അടക്കമുള്ളവരെ പുറത്താക്കാനാണ് ചേര്‍ത്തല ഏരിയ കമ്മിറ്റി യോഗം തീരുമാനിച്ചത്. സഹകരണ ബാങ്ക് െതരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി നിര്‍ണയത്തി​െൻറ പേരില്‍ ഏരിയ കമ്മിറ്റിയുമായി കലഹിച്ച് രാജി സമര്‍പ്പിച്ചവര്‍ക്കെതിരെയാണ് നടപടി. ഔദ്യോഗിക പക്ഷത്തിന് മേധാവിത്വമുള്ള ഏരിയ കമ്മിറ്റിയില്‍ പാര്‍ട്ടി അച്ചടക്കം ലംഘിച്ച് വെല്ലുവിളി ഉയര്‍ത്തിയതാണ് നടപടിക്ക് കാരണമെന്നാണ് വിവരം. ലോക്കല്‍ കമ്മിറ്റി നിര്‍ദേശിച്ച സ്ഥാനാര്‍ഥികളെ മാറ്റി ഏരിയ കമ്മിറ്റി സ്ഥാനാര്‍ഥികളെ നിശ്ചയിച്ചതില്‍ പ്രതിഷേധമുയര്‍ത്തിയായിരുന്നു സെക്രട്ടറിയടക്കം ഏഴുപേര്‍ ഏരിയ കമ്മിറ്റിക്കും ജില്ല കമ്മിറ്റിക്കും രാജി നല്‍കിയത്. ലോക്കല്‍ സെക്രട്ടറിയായിരുന്ന പി.ടി. സതീശന്‍, നഗരസഭ കൗണ്‍സിലര്‍മാരായ രത്‌നവല്ലി, എം.പി. മനോജ്, മറ്റ് അംഗങ്ങളായ എസ്.ജി. രാജു, ജി.സൈജു, സുനില്‍കുമാര്‍, കൃഷ്ണന്‍കുട്ടി എന്നിവര്‍ക്കെതിരെയാണ് നടപടിയെടുക്കുന്നത്. വ്യാഴാഴ്ച ജില്ല സെക്രട്ടറി ആര്‍.നാസറി​െൻറ സാന്നിധ്യത്തില്‍ കൂടിയ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനം എടുത്തത്. സംസ്ഥാന കമ്മിറ്റി അംഗം സി.ബി. ചന്ദ്രബാബു, സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ.പ്രസാദ്, മനു സി. പുളിക്കല്‍ എന്നിവരും യോഗത്തില്‍ പെങ്കടുത്തിരുന്നു. 14 അംഗ ലോക്കല്‍ കമ്മിറ്റിയില്‍നിന്ന് പകുതിപ്പേരും രാജിവെച്ചത് പാര്‍ട്ടിയില്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. തുടര്‍ന്ന് ദിവസങ്ങള്‍ക്കുള്ളില്‍തന്നെ ഏരിയ കമ്മിറ്റി പ്രത്യേക ലോക്കല്‍ കമ്മിറ്റി യോഗം വിളിച്ച് ലോക്കല്‍ സെക്രട്ടറിയായി ഏരിയ കമ്മിറ്റി അംഗത്തെ നിയോഗിച്ചിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story