Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപുഷ്ബാക്ക് സീറ്റുകള്‍...

പുഷ്ബാക്ക് സീറ്റുകള്‍ ഘടിപ്പിച്ച് സര്‍വിസ് നടത്തിയ ടൂറിസ്​റ്റ്​ വാഹനങ്ങള്‍ കുടുങ്ങി

text_fields
bookmark_border
കാക്കനാട്: സാധാരണ സീറ്റുകള്‍ അഴിച്ചുമാറ്റി പുഷ്ബാക്ക് സീറ്റുകള്‍ ഘടിപ്പിച്ച് അനധികൃത സര്‍വിസ് നടത്തിയ ടൂറിസ്റ്റ്, കോണ്‍ട്രാക്റ്റ് കാേര്യജ് വാഹനങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ മിന്നല്‍പരിശോധനയില്‍ കുടുങ്ങി. തട്ടിപ്പിലൂടെ വന്‍ തുകയാണ് നികുതിയിനത്തില്‍ സര്‍ക്കാറിന് നഷ്ടപ്പെടുന്നത്. ജില്ലയിലുടനീളം നടത്തിയ പരിശോധനയില്‍ പിടിയിലായ 18 വാഹനങ്ങളില്‍നിന്ന് 1,12,000 രൂപ പിഴയിനത്തില്‍ ഈടാക്കി. പുഷ്ബാക്ക് സീറ്റുകള്‍ ഘടിപ്പിച്ച വാഹനങ്ങള്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് നികുതിവെട്ടിപ്പിന് കേസെടുത്തു. ജില്ലയില്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ എട്ട് സ്‌ക്വാഡുകളായി തിരിഞ്ഞ് 112 വാഹനങ്ങളില്‍ പരിശോധന നടത്തി. എറണാകുളം ആർ.ടി.ഒ ജോജി പി. ജോസ്, ജോ. ആര്‍.ടി.ഒ ബിജു ജയിംസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഭീഷണിപ്പെടുത്തി കവർച്ച: പ്രതികൾ പിടിയിൽ കൊച്ചി: യുവാക്കളെ കമ്പിവടി വീശി ഭയപ്പെടുത്തി മൊബൈൽ ഫോണുകളും 2000 രൂപയും എ.ടി.എം കാർഡ് അടങ്ങിയ പഴ്സും കവർന്ന കേസിലെ പ്രതികൾ സെൻട്രൽ പൊലീസി​െൻറ പിടിയിലായി. അജിത്, അനീഷ്, സോണി എന്നിവരാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച പുലർച്ച രണ്ടിനാണ് സംഭവം. എം.ജി റോഡിൽനിന്ന് മുല്ലശ്ശേരി കനാൽ റോഡിലേക്ക് കയറുന്ന ഭാഗത്ത് മാനന്തവാടി സ്വദേശിയായ ഷെബിൻ ജെ. തോമസിനെയും സുഹൃത്തുക്കളെയും രണ്ടുപേർ ബലമായി തടഞ്ഞുനിർത്തുകയായിരുന്നു. വീൽചെയറിലിരുന്ന അംഗപരിമിതനായ ആൾ സഹായം അഭ്യർഥിച്ചതനുസരിച്ചായിരുന്നു ഷെബിനും സുഹൃത്തുക്കളും അടുത്തെത്തിയത്. ഉടൻ കമ്പിവടി വീശി ഭീഷണിപ്പെടുത്തി പോക്കറ്റിലുണ്ടായിരുന്ന പണവും മറ്റ് സാധനങ്ങളും കവരുകയായിരുന്നു. എറണാകുളം അസി. കമീഷണർ ലാൽജിയുടെ നിർദേശാനുസരണം സെൻട്രൽ പൊലീസ് സ്റ്റേഷൻ ഇൻസ്െപക്ടർ അനന്തലാലി​െൻറ നേതൃത്വത്തിൽ എസ്.െഎ സുനുമോനും സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story