Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപുഴകളുടെ ജലനിരപ്പ്...

പുഴകളുടെ ജലനിരപ്പ് താഴുന്നു; അരൂരിൽ കുടിവെള്ളക്ഷാമം

text_fields
bookmark_border
അരൂർ: പുഴകളിലെ ജലനിരപ്പ് താഴുമ്പോൾ അരൂരിനെ ആശങ്കയിലാക്കുന്നത് കുടിവെള്ള ദൗർലഭ്യം. കായലുകളും കടലും അതിരിടുന്ന അരൂരിലെ പഞ്ചായത്തുകളായ അരൂർ, എഴുപുന്ന, കോടംതുരുത്ത്, കുത്തിയതോട്, തുറവൂർ, പട്ടണക്കാട്, വയലാർ, അരൂക്കുറ്റി, പെരുമ്പളം, പള്ളിപ്പുറം, തൈക്കാട്ടുശ്ശേരി, പാണാവള്ളി, ചേർത്തല എന്നിവിടങ്ങളിൽ കുടിവെള്ളത്തിന് ആകെ ആശ്രയം ജപ്പാൻ കുടിവെള്ള പദ്ധതി മാത്രമായി മാറുകയാണ്. പ്രദേശങ്ങളിൽ സ്വന്തമായുണ്ടായിരുന്ന ജലസ്രോതസ്സുകളാകെ ഇല്ലാതായിട്ട് നാളുകൾ ഏറെയായി. മൂവാറ്റുപുഴയിൽനിന്ന് എടുക്കുന്ന വെള്ളം തൈക്കാട്ടുശ്ശേരിയിലെ ശുദ്ധീകരണ പ്ലാൻറിൽ എത്തിച്ച് ശുദ്ധീകരിച്ച് അരൂർ മണ്ഡലത്തിലും ചേർത്തല പ്രദേശങ്ങളിലും വിതരണം ചെയ്യുന്നതാണ് പദ്ധതി. പ്രളയശേഷം മറ്റ് നദികളെപ്പോലെ തന്നെ മൂവാറ്റുപുഴയും വറ്റിവരളുന്നതാണ് അരൂർ മേഖലയിലുള്ളവരെയും അങ്കലാപ്പിലാക്കിയിരിക്കുന്നത്. ജപ്പാൻ കുടിവെള്ളം എത്തുന്നതിന് മുമ്പുതന്നെ അരൂർ മണ്ഡലത്തിലെ വടക്കൻ പ്രദേശങ്ങളിൽ കുടിനീർ ക്ഷാമം രൂക്ഷമായിരുന്നു. അരൂർ പഞ്ചായത്തി​െൻറ കോടികൾ വിലമതിക്കുന്ന അര ഏക്കർ സ്ഥലം വിട്ടുകൊടുത്താണ് കുടിവെള്ള സംഭരണി നിർമിച്ചത്. ഒരിക്കലും നിലക്കാത്ത കുടിവെള്ള വിതരണ പദ്ധതിയെന്ന് ധരിച്ച് പ്രതീക്ഷയിലിരിക്കുമ്പോഴാണ് നദി വറ്റുന്ന വിവരമെത്തുന്നത്. ത്രിതല പഞ്ചായത്തുകൾ കുടിവെള്ള വിതരണ പദ്ധതികൾ ഇപ്പോൾ കുറേ വർഷങ്ങായി ഏറ്റെടുക്കാറില്ല. അതുകൊണ്ട് പൊതുകിണറുകളും കുളങ്ങളുമുൾെപ്പടെയുള്ള ജലസ്രോതസ്സുകൾ നശിക്കുകയും ചെയ്തു. 'അക്ഷയ സ​െൻറർ പുനരുദ്ധാരണം; സർക്കാർ ഇടപെടൽ വേണം' അരൂർ: പ്രളയത്തിൽ നശിച്ച അക്ഷയ സ​െൻററുകളുടെ പുനരുദ്ധാരണ കാര്യത്തിൽ സർക്കാർ ഇടപെടൽ അത്യാവശ്യമെന്ന് കേരള അക്ഷയ എൻറർപ്രണേഴ്സ് ഓർഗനൈസേഷൻ ആവശ്യപ്പെട്ടു. കുട്ടനാട് നടന്ന ആദ്യ വെള്ളപ്പൊക്കത്തിൽ 21 അക്ഷയ കേന്ദ്രങ്ങളിലെ കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും വെള്ളംകയറി നശിച്ചതിനെ തുടർന്ന് 26 ദിവസം കേന്ദ്രങ്ങൾ പൂട്ടിയിട്ടു. പിന്നാലെ വന്ന മഹാപ്രളയംമൂലം കേരളത്തിലാകെ 10 ജില്ലകളിൽ നൂറുകണക്കിന് അക്ഷയ കേന്ദ്രങ്ങളാണ് ഇല്ലാതായത്. ദുരന്തനിവാരണ പരിധിയിൽ അക്ഷയ കേന്ദ്രങ്ങളെ ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് റവന്യൂ അധികൃതർ പറയുന്നത്. സർക്കാർ ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെട്ട് അക്ഷയ കേന്ദ്രങ്ങൾ പുനരുജ്ജീവിപ്പിക്കാൻ നടപടിയെടുക്കണമെന്ന് പ്രദീപ് നൂറനാട്, ആർ. അനിൽകുമാർ എന്നിവർ ആവശ്യപ്പെട്ടു. വെള്ളം കയറി നശിച്ച ഇലക്ട്രോണിക്സ് ഉപകരണങ്ങൾ ശരിയാക്കുന്നതിന് ശനിയാഴ്ച കുട്ടനാട് പൂപ്പയി അക്ഷയ കേന്ദ്രത്തിൽ രാവിലെ ഒമ്പത് മുതൽ വൈകീട്ട് നാലുവരെ സൗജന്യ ക്യാമ്പ് നടക്കും.
Show Full Article
TAGS:LOCAL NEWS 
Next Story