Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രളയത്തിൽ​െപട്ട...

പ്രളയത്തിൽ​െപട്ട കിടപ്പുരോഗികൾക്ക്​ വീണ്ടും ഭക്ഷണമെത്തി

text_fields
bookmark_border
ആലപ്പുഴ: പ്രളയ ദുരന്തത്തിനിരയായി ജനറൽ ആശുപത്രിയിൽ കഴിയുന്ന കിടപ്പുരോഗികൾക്ക് വീണ്ടും ഭക്ഷണം ലഭ്യമാക്കാൻ നടപടി. െവള്ളമിറങ്ങിയതോടെ മിക്കവാറും കിടപ്പുരോഗികൾ തിരിച്ചുപോയെങ്കിലും വീട്ടിലേക്ക് മടങ്ങാൻ കഴിയാതെ ആശുപത്രിയിൽ തുടരുന്ന കുട്ടനാട്ടിലെ രണ്ട് കുടുംബങ്ങൾക്ക് ഭക്ഷണം മുടങ്ങിയ സംഭവം 'മാധ്യമം' വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. പെയിൻ ആൻഡ് പാലിയേറ്റിവ് കെയറി​െൻറ സഹായത്തോടെ ശാസ്ത്ര-സാഹിത്യ പരിഷത്താണ് കിടപ്പുരോഗികെള ജനറൽ ആശുപത്രിയിലെത്തിച്ച് ഭക്ഷണവും മറ്റും നൽകിവന്നത്. അഞ്ചാം തീയതി മുതൽ ഇവരുടെ സംരക്ഷണച്ചുമതല െഡപ്യൂട്ടി കലക്ടർക്ക് കൈമാറിയിരുന്നു. എന്നാൽ, റവന്യൂ ഉദ്യോഗസ്ഥർ അതിനുശേഷം കുറച്ച് ദിവസങ്ങൾകൂടിയേ ഇവർക്ക് ഭക്ഷണവുമായി എത്തിയുള്ളൂ. കൈനകരി തോട്ടുവാത്തല ജാനമ്മയും ശരീരം മുഴുവൻ തളർന്ന ഭർത്താവ് തോമസും അൽഷിമേഴ്സ് വന്ന അമ്മയുമായി മെങ്കാമ്പ് സ്വദേശി പ്രവീണുമാണ് ആശുപത്രിയിൽ കഴിയുന്നത്. വാർത്ത ശ്രദ്ധയിൽപെട്ട ശാസ്ത്ര-സാഹിത്യ പരിഷത്ത് പ്രവർത്തകർ ആശുപത്രിയിലെത്തി രോഗികൾക്ക് ഭക്ഷണം ഏർപ്പാടാക്കി. പാലിയേറ്റിവ് കെയർ ജില്ല കോഒാഡിനേറ്റർ അബ്ദുല്ല ആസാദ്, പ്രതിനിധിയായി ഫിസിയോ തെറാപിസ്റ്റ് ആഷിക് ഹൈദർ അലിയെ ആശുപത്രിയിലയച്ച് വിവരങ്ങൾ തിരക്കി. വീട്ടിലേക്ക് മടങ്ങാൻ സാധിക്കാത്ത സ്ഥിതിയാണെങ്കിൽ ഹരിപ്പാെട്ട 'കാവൽ' പാലിയേറ്റിവ് കേന്ദ്രത്തിലേക്ക് ഇവരെ മാറ്റാൻ ഒരുക്കമാണെന്ന് ജില്ല പാലിയേറ്റിവ് കെയർ അധികൃതർ വ്യക്തമാക്കി.
Show Full Article
TAGS:LOCAL NEWS 
Next Story