Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനെല്ലിക്കുഴി ഇന്ദിര...

നെല്ലിക്കുഴി ഇന്ദിര ഗാന്ധി കോളജിൽ എസ്.എഫ്.ഐ പ്രവർത്തകർ പരസ്പരം ഏറ്റുമുട്ടി

text_fields
bookmark_border
കോതമംഗലം: . ബുധനാഴ്ച തുടങ്ങിയ സംഘർഷം വ്യാഴാഴ്ചയും തുടർന്നതോടെ കോളജ് തിങ്കളാഴ്ച വരെ അടച്ചു. എന്നാൽ, കേെസടുക്കാൻ പൊലീസ് തയാറായിട്ടില്ല. ബുധനാഴ്ച വൈകീട്ടാണ് പ്രാദേശിക എസ്.എഫ്.ഐ പ്രവർത്തകരും ഹോസ്റ്റലുകളിൽ താമസിക്കുന്നതും ഏരിയ നേതൃത്വത്തി​െൻറ പിന്തുണയുള്ളവരുമായി സംഘർഷം ഉടലെടുത്തത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കെട്ടിയിരുന്ന ഫ്ലക്സ്‌ ബോർഡുകളുടെ പട്ടികക്കഷണങ്ങൾകൊണ്ട് അടിയേറ്റ് മുഹ്സിൻ എന്ന വിദ്യാർഥി തലക്ക് പരിക്കേറ്റ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്. സംഘർഷം റോഡിലേക്ക് വ്യാപിച്ചതോടെ നാട്ടുകാർ ഇടപെട്ട് വിദ്യാർഥികളെ തുരത്തുകയായിരുന്നു. 24 മണിക്കൂർ പിന്നിട്ടിട്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന വിദ്യാർഥിയിൽനിന്ന് മൊഴി രേഖപ്പെടുത്തി കേെസടുക്കാൻ പൊലീസ് തയാറായിട്ടില്ല. യു.ഡി.എസ്.എഫ്-എസ്.എഫ്.ഐ സംഘർഷം കോതമംഗലം: എം.എ കോളജിൽ യു.ഡി.എസ്.എഫ് പ്രവർത്തകരും എസ്.എഫ്.ഐക്കാരും ഏറ്റുമുട്ടി. ആക്രമണത്തിൽ എം.എസ്.എഫ് പ്രവർത്തകൻ റമീസ്, കെ.എസ്.യു പ്രവർത്തകരായ രാഹുൽ, ജയിൻ എന്നിവരെ പരിക്കുകളോടെ കോതമംഗലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോളജ് തെരഞ്ഞെടുപ്പുസമയത്തെ തർക്കങ്ങളാണ് സംഘർഷത്തിലേക്ക് വഴിെവച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story