Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസഹപ്രവര്‍ത്തകന്...

സഹപ്രവര്‍ത്തകന് അന്ത്യോപചാരമര്‍പ്പിക്കാന്‍ കണ്ണന്താനം എത്തി

text_fields
bookmark_border
സഹപ്രവര്‍ത്തകന് അന്ത്യോപചാരമര്‍പ്പിക്കാന്‍ കണ്ണന്താനം എത്തി
cancel
മൂവാറ്റുപുഴ: സഹപ്രവര്‍ത്തകന് അന്ത്യോപചാരമര്‍പ്പിക്കാന്‍ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം എത്തി. മൂവാറ്റുപുഴ തെക്കന്‍കോട് ശ്രീവിഹാറിലെ വീട്ടില്‍ അഡ്വ. പി.സി. അനന്തപ്പന് ആദരാഞ്ജലികളര്‍പ്പിക്കാന്‍ വ്യാഴാഴ്ച ഉച്ചയോടെയാണ് മന്ത്രിയെത്തിയത്. വൈകീട്ട് നാലിന് സംസ്‌കാരച്ചടങ്ങുകളില്‍ പങ്കെടുത്ത് പി.സി. അനന്തപ്പ​െൻറ ഭാര്യ ഓമനയെയും മക്കളായ ഷീല, ഷിബു എന്നിവരെയും മറ്റ് കുടുംബാംഗങ്ങളെയും മന്ത്രി ആശ്വസിപ്പിച്ചു. ജനശക്തി അഖിലേന്ത്യ പ്രസിഡൻറായിരുന്ന കണ്ണന്താനം സംസ്ഥാന പ്രസിഡൻറായിരുന്ന പി.സി. അനന്തപ്പനുമായി അടുത്ത സൗഹൃദത്തിലായിരുന്നു. ദീര്‍ഘകാലം അഴിമതിവിരുദ്ധ, വികസന പദ്ധതികള്‍ക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കുകയും മന്ത്രിയാകുന്നതിനുമുമ്പ് മൂവാറ്റുപുഴയിലും സംസ്ഥാനത്തി​െൻറ വിവിധ കേന്ദ്രങ്ങളിലും ഒരുമിച്ച് പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ട്. സീനിയര്‍ സിറ്റിസണ്‍സ് ഫോറത്തി​െൻറ സ്ഥാപനത്തിലും പുരോഗതിയിലും ഈ സൗഹൃദത്തി​െൻറ ആത്മബന്ധമുണ്ട്. എല്‍ദോ എബ്രഹാം എം.എൽ.എ, മുനിസിപ്പല്‍ ചെയര്‍പേഴ്‌സൻ ഉഷ ശശിധരന്‍, ജനശക്തി സംസ്ഥാന പ്രസിഡൻറ് എം.ഡി. ദേവസി, സംസ്ഥാന ട്രഷറര്‍ ഡി.കെ.എസ്. കര്‍ത്ത, ബി.ജെ.പി ജില്ല ജനറല്‍ സെക്രട്ടറി എം.എന്‍. മധു, സംസ്ഥാന കൗണ്‍സിൽ അംഗം കെ.കെ. ദിലീപ്കുമാര്‍, മണ്ഡലം പ്രസിഡൻറ് എ.എസ്. വിജുമോന്‍, മുനിസിപ്പല്‍ സമിതി പ്രസിഡൻറ് ടി.കെ. രാജന്‍, ടി.ആര്‍. പ്രസാദ്, ആര്‍. ജയറാം, എസ്. സുധീഷ്, കൗണ്‍സിലര്‍മാരായ ബിന്ദു സുരേഷ്‌കുമാര്‍, പി. പ്രേംചന്ദ്, എൻ.എസ്.എസ് മൂവാറ്റുപുഴ താലൂക്ക് യൂനിയന്‍ പ്രസിഡൻറ് ആര്‍. ശ്യാംദാസ്, മേള പ്രസിഡൻറ് എസ്. മോഹന്‍ദാസ്, വിവിധ സംഘടന ഭാരവാഹികള്‍, രാഷ്ട്രീയ നേതാക്കള്‍ തുടങ്ങി ജീവിതത്തി​െൻറ വിവിധ തുറകളില്‍നിന്നുള്ളവര്‍ ആദരാഞ്ജലികൾ അര്‍പ്പിക്കാനെത്തിയിരുന്നു. തുടര്‍ന്ന് മന്ത്രി അന്തരിച്ച ആദ്യകാല ബി.ജെ.പി പ്രവര്‍ത്തകൻ വടക്കന്‍ മാറാടി കുന്നുമ്പുറത്ത് കെ.കെ. ചെല്ലപ്പ​െൻറ വീട്ടിലെത്തി അനുശോചനം അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story