Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകേന്ദ്രമന്ത്രി...

കേന്ദ്രമന്ത്രി ഫ്ലാഗ്ഓഫ് ചെയ്ത ക​െണ്ടയ്​നറിെൻറ കസ്​റ്റംസ് പരിശോധന നടത്തിയില്ലെന്ന് ആക്ഷേപം

text_fields
bookmark_border
മട്ടാഞ്ചേരി: കൊച്ചി തുറമുഖത്ത് കൊൽക്കത്തയിൽ നിന്നെത്തിയതും കേന്ദ്ര ടൂറിസം മന്ത്രി കഴിഞ്ഞദിവസം കെണ്ടയ്നർ ഫ്രെയ്റ്റ് സ്റ്റേഷനിൽനിന്ന് ഫ്ലാഗ്ഓഫ് ചെയ്തതുമായ രണ്ട് കെണ്ടയ്നറുകളിൽ ഒരെണ്ണം ഡിസ്റ്റഫ് ചെയ്തില്ലെന്നും കസ്റ്റംസ് ചട്ടങ്ങൾ പാലിച്ചില്ലെന്നും ആക്ഷേപം. തുറമുഖത്ത് കപ്പലിൽ എത്തുന്ന കെണ്ടയ്നറുകൾ ഡിസ്റ്റഫ് ചെയ്യാതെ കടത്തിവിട്ടത് ദുരൂഹമാണെന്നും ഇക്കാര്യം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് കൊച്ചിൻ പോർട്ട് സ്റ്റാഫ് അസോസിയേഷൻ തുറമുഖ ചെയർമാന് കത്ത് നൽകിയിട്ടുണ്ടെന്നാണ് അറിയുന്നത്. കൊൽക്കത്ത തുറമുഖത്തുനിന്ന് കേരളത്തിനുള്ള ദുരിതാശ്വാസ സാമഗ്രികളുമായി കോസ്റ്റൽ ഷിപ്പിങ് വഴി എത്തിയ രണ്ട് കണ്ടെയ്നറുകൾ ട്രെയിലറുകളിലാക്കി കോട്ടയം, പത്തനംതിട്ട ജില്ലകളിലേക്ക് കേന്ദ്രമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യുന്നതോടനുബന്ധിച്ച് തുറമുഖത്ത് ചടങ്ങ് സംഘടിപ്പിച്ചിരുന്നു. ദുരിതാശ്വാസ സാമഗ്രികളെല്ലാം ജില്ല കലക്ടർ അറിഞ്ഞേ ബന്ധപ്പെട്ടവർക്ക് കൈമാറാവൂ എന്നാണ് ചട്ടം. എന്നാൽ, രണ്ട് കെണ്ടയ്നറുകൾ വന്നതും കേന്ദ്രമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തതും ജില്ല കലക്ടറെ ഔദ്യോഗികമായി അറിയിച്ചില്ലെന്നാണ് ആക്ഷേപം. സാനിറ്ററി ഉപകരണങ്ങൾ, വസ്ത്രം, ഭക്ഷണം, മരുന്ന് തുടങ്ങിയവയാണ് കണ്ടെയ്നറുകളിൽ ഉള്ളതെന്ന് തുറമുഖ അധികൃതർ നേരേത്ത അറിയിച്ചിരുന്നു. ഏതൊരു കെണ്ടയ്നറും ഡിസ്റ്റഫ് ചെയ്തേ പുറത്ത് വിടാവൂ എന്ന കസ്റ്റംസ് ചട്ടം കേന്ദ്രമന്ത്രിക്കുവേണ്ടി ലംഘിെച്ചന്ന ഗുരുതര ആരോപണമാണ് ഉയർന്നിരിക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story