Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമഞ്ഞുമ്മല്‍ അമലോദ്​ഭവ...

മഞ്ഞുമ്മല്‍ അമലോദ്​ഭവ മാതാ പള്ളിയിലെ സ്വർണാഭരണം ദുരിതാശ്വാസനിധിയിലേക്ക്

text_fields
bookmark_border
കാക്കനാട്: വരാപ്പുഴ അതിരൂപതയിലെ കര്‍മലീത്ത സഭയുടെ ആസ്ഥാനമായ മഞ്ഞുമ്മല്‍ അമലോദ്ഭവ മാതാ പള്ളിയിലെ സ്വർണാഭരണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സമര്‍പ്പിച്ചു. പെരുന്നാള്‍ ദിവസം മാതാവിനെയും ഉണ്ണിയേശുവിനെയും അണിയിക്കുന്ന 25 പവന്‍ മാലകളാണ് നല്‍കിയത്. വ്യവസായമന്ത്രി ഇ.പി. ജയരാജന്‍ രാവിലെ പള്ളിയിലെത്തി വികാരി ഫാ. വർഗീസ് കണിച്ചുകാട്ടില്‍നിന്ന് ആഭരണങ്ങള്‍ ഏറ്റുവാങ്ങി. തുടര്‍ന്ന് കലക്ടറേറ്റില്‍ നടന്ന ധനസമാഹരണ യജ്ഞത്തില്‍ മന്ത്രി എ.സി. മൊയ്തീ​െൻറ സാന്നിധ്യത്തില്‍ കലക്ടര്‍ കെ. മുഹമ്മദ് വൈ. സഫീറുല്ലക്ക് അദ്ദേഹം ആഭരണങ്ങള്‍ കൈമാറി. ആഭരണങ്ങള്‍ സ്വർണവിലയേക്കാള്‍ മൂല്യമേറിയതായി മാറിയെന്ന് മന്ത്രി ഇ.പി. ജയരാജന്‍ അഭിപ്രായപ്പെട്ടു. മനുഷ്യനന്മക്ക് വേണ്ടി യേശുവി​െൻറ മാതൃക സഭയും പിന്തുടരുന്നതിനെ അദ്ദേഹം അഭിനന്ദിച്ചു. പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ നടക്കുന്നതിനിെട ആഭരണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യാന്‍ പള്ളി കേന്ദ്രസമിതി യോഗം തീരുമാനിച്ചിരുന്നു. ഭക്തര്‍ നേര്‍ച്ചയായി നല്‍കിയ സ്വർണമുപയോഗിച്ചാണ് മാലകള്‍ പണിതത്. വിദ്യാർഥികളുടെ സംഭാവന 75.9 ലക്ഷം കാക്കനാട്: നവകേരള നിർമിതിക്ക് ജില്ലയിലെ വിദ്യാർഥികൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയായി നൽകിയത് 75,92,420 രൂപ. 1121 സ്‌കൂളുകളിൽനിന്ന് ലഭിച്ച തുകയാണിത്. 919 യു.പി, ൈഹസ്കൂളുകൾ സംഭാവന നൽകി. 181 ഹയർ സെക്കൻഡറി, െവാക്കേഷനൽ ഹയർ സെക്കൻഡറി സ്‌കൂളുകളിൽനിന്ന് 12,57,950 രൂപയും ലഭിച്ചു. എയിഡഡ് സ്‌കൂളുകളിൽനിന്ന് 32,77,615 രൂപയും അൺ എയിഡഡ് സ്‌കൂളുകളിൽനിന്ന് 7,41,943 രൂപയും ഗവ. സ്‌കൂളുകളിൽനിന്ന് 14,25,834 രൂപയും ലഭിച്ചു. ജില്ലയിലെ 21 സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകളിൽനിന്ന് 8,89,078 രൂപ കിട്ടി. ഭവനപദ്ധതി: മന്ത്രിക്ക് സൺറൈസ് കൊച്ചി നിവേദനം നൽകി കൊച്ചി: സ്മാർട്ട് സിറ്റി മിഷൻ പദ്ധതിക്ക് കീഴിൽ വീടില്ലാത്തവർക്കുള്ള ഭവനനിർമാണം ആദ്യഘട്ടത്തിൽതന്നെ നടപ്പാക്കണമെന്നാവശ്യപ്പെട്ട് സോളിഡാരിറ്റിയുടെ നേതൃത്വത്തിലുള്ള പുരാതന കൊച്ചി ജനകീയ പുനർനിർമാണ പദ്ധതിയായ സൺറൈസ് കൊച്ചിയുടെ പ്രതിനിധികൾ മന്ത്രി എ.സി. മൊയ്തീന് നിവേദനം നൽകി. പദ്ധതി പ്രദേശമായ കൊച്ചി നഗരസഭയിലെ എട്ട് ഡിവിഷനിൽ അഞ്ചും മട്ടാഞ്ചേരി മേഖലയിലാണ്. 4000 ഭവനം നിർമിക്കാൻ ലക്ഷ്യമിടുന്ന പദ്ധതിക്ക് 240 കോടിയാണ് വകയിരുത്തിയിരിക്കുന്നത്. ചെറുകിട തൊഴിൽ സംരംഭത്തിന് അഞ്ചുകോടിയും കുടിവെള്ള വിതരണത്തിന് 132 കോടിയും കനാൽ ശുചീകരണത്തിന് 41 കോടിയും വകയിരുത്തിയിട്ടുണ്ട്. പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കാൻ നടപടി വേണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാറി​െൻറ ലൈഫ് മിഷൻ പദ്ധതിയിൽ സംസ്ഥാനത്ത് ഏറ്റവുമധികം ഭവനരഹിത കുടുംബങ്ങളെ കണ്ടെത്തിയത് ഫോർട്ട്കൊച്ചി, മട്ടാഞ്ചേരി പ്രദേശത്താണ്. ലൈഫ് മിഷൻ പദ്ധതിയുടെ സർവേ വിവരങ്ങൾ അടിസ്ഥാനമാക്കി സ്വന്തമായി സ്ഥലമോ വീടോ ഇല്ലാത്ത കുടുംബങ്ങൾക്ക് ഭവനപദ്ധതികൾ വിഭാവനം ചെയ്യണമെന്നും സ്മാർട്ട് സിറ്റി മിഷൻ, ലൈഫ് മിഷൻ പദ്ധതികളുടെ ഫണ്ടുകൾ ഇതിന് ഉപയോഗപ്പെടുത്തണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. വിഷയം പഠിച്ചതിനുശേഷം നടപടി എടുക്കാമെന്ന് മന്ത്രി നിവേദകസംഘത്തെ അറിയിച്ചു. സൺറൈസ് കൊച്ചി കൺവീനർമാരായ എൻ.എ. മുഹമ്മദ് ബഷീർ, രഹനാസ് ഉസ്മാൻ, ജയ്ഫിൻ കരീം എന്നിവരാണ് നിവേദകസംഘത്തിൽ ഉണ്ടായിരുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story