Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightദുരന്തമുഖത്ത്...

ദുരന്തമുഖത്ത് സഹായമായവരുടെ സംഗമം നാളെ

text_fields
bookmark_border
മൂവാറ്റുപുഴ: പ്രളയത്തില്‍ മൂവാറ്റുപുഴയില്‍ ജീവന്‍രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കും ഇതര സഹായങ്ങള്‍ക്കും നേതൃത്വം നല്‍കിയ മനുഷ്യസ്‌നേഹികളുടെ സംഗമം വെള്ളിയാഴ്ച വൈകീട്ട് 3.30ന് മൂവാറ്റുപുഴ അര്‍ബൻ ബാങ്ക് ഹാളില്‍ നടക്കും. മൂവാറ്റുപുഴ കണ്ടതില്‍െവച്ച് ഏറ്റവും വലിയ പ്രളയദുരന്തത്തിനാണ് ഇക്കുറി സാക്ഷ്യംവഹിച്ചത്. കൃത്യമായ ആസൂത്രണത്തിലും പ്രവര്‍ത്തനമികവിലും ഏറ്റവും ആദ്യം രക്ഷാപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുകയും ദുരിതാശ്വാസ ക്യാമ്പുകളില്‍ ഭക്ഷണവും അവശ്യസാധനങ്ങളും കൃത്യമായി എത്തിക്കാനും സന്നദ്ധപ്രവർത്തകർക്ക് കഴിഞ്ഞു. ദുരന്തബാധിതരുടെ പുനരധിവാസം മികച്ച ഇടപെടലിലൂടെ പൂര്‍ത്തിയാക്കുകയും മാലിന്യവാഹിനിയായി മാറിയ മൂവാറ്റുപുഴ ടൗണിെനയും സമീപ പ്രദേശങ്ങളിെലയും ശുചീകരണം മാതൃകാപരമായി നടത്താനും സാധിച്ചു. ദുരന്തമുഖത്ത് എഴുനൂറിലേറെ പേരെ രക്ഷപ്പെടുത്തിയ ചെല്ലാനത്തുനിന്ന് എത്തിയ മത്സ്യത്തൊഴിലാളികളെ ചടങ്ങില്‍ ആദരിക്കും. പരിസ്ഥിതി സംഘടനയായ ഗ്രീന്‍ പീപിളാണ് സംഗമം ഒരുക്കുന്നത്. സംഗമത്തില്‍ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുമെന്ന് അസീസ് കുന്നപ്പിള്ളി അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story