Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബിഷപ്പി​െൻറ...

ബിഷപ്പി​െൻറ പീഡനക്കേസ്​ സി.ബി.​െഎക്ക്​ വിടണമെന്ന്​ ഹരജി

text_fields
bookmark_border
കൊച്ചി: ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളക്കൽ ബലാത്സംഗം ചെയ്തെന്ന കന്യാസ്ത്രീയുടെ പരാതിയിലെ അന്വേഷണം സി.ബി.െഎക്ക് വിടണമെന്ന് ഹരജി. ബിഷപ്പിനെതിരെ കോട്ടയം കുറവിലങ്ങാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ അന്വേഷണം കാര്യക്ഷമമല്ലെന്ന് ചൂണ്ടിക്കാട്ടി ആലപ്പുഴ കായംകുളം സ്വദേശി വി. രാജേന്ദ്രനാണ് ഹൈകോടതിയെ സമീപിച്ചത്. പരാതിയിൽ പൊലീസ് കേസെടുത്തിട്ട് 77 ദിവസമായി. മതിയായ തെളിവുണ്ടായിട്ടും പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നില്ല. പ്രതിയുടെ ലൈംഗിക ശേഷി പരിശോധനയും നടത്തിയിട്ടില്ല. അന്വേഷണം ശരിയായ രീതിയിലല്ല നീങ്ങുന്നതെന്നതി​െൻറ തെളിവാണിത്. ബലാത്സംഗം നടന്നെന്ന് കന്യാസ്ത്രീ മജിസ്‌ട്രേറ്റിന് മുന്നില്‍ പോലും മൊഴി നല്‍കിയതാണ്. എന്നിട്ട് നടപടിയുണ്ടാവാത്തത് അന്വേഷണം സുതാര്യവും സത്യസന്ധവും അല്ലെന്നതി​െൻറ തെളിവാണെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടി.
Show Full Article
TAGS:LOCAL NEWS 
Next Story