Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകന്യാസ്​ത്രീകളെ...

കന്യാസ്​ത്രീകളെ മുന്നിൽ നിർത്തിയുള്ള സമരം അതിര്​ കടന്നതെന്ന്​ കെ.സി.ബി.സി

text_fields
bookmark_border
കൊച്ചി: ജലന്ധർ ബിഷപ് ഫ്രാങ്കോ മുളക്കലിനെതിരായ പീഡനാരോപണത്തി​െൻറ മറവിൽ അഞ്ച് കന്യാസ്ത്രീകളെ മുന്നിൽ നിർത്തി സ്ഥാപിത താൽപര്യക്കാരും ചില മാധ്യമങ്ങളും നടത്തുന്ന സമരം അതിരുകടന്നതും അംഗീകരിക്കാനാവാത്തതുമാണെന്ന് കേരള കാത്തലിക് ബിഷപ് കൗൺസിൽ (കെ.സി.ബി.സി). സമ്മർദത്തിന് വഴങ്ങാതെ അന്വേഷണം നീതിപൂർവമായി പൂർത്തിയാക്കണമെന്നും കൗൺസിൽ പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടു. നിഷ്പക്ഷ അന്വേഷണത്തിൽ കുറ്റവാളിയെന്ന് കാണുന്നവരെ നിയമപ്രകാരം ശിക്ഷിക്കുന്നതിന് സഭ തടസ്സം നിൽക്കില്ലെന്ന് കെ.സി.ബി.സി അധ്യക്ഷൻ ആർച്ബിഷപ് സൂസപാക്യം വ്യക്തമാക്കിയതാണ്. ആരോപണം ഗുരുതരമാണ്. തെളിയിക്കപ്പെട്ടാൽ കുറ്റവാളി ആരായാലും ശിക്ഷിക്കപ്പെടണമെന്നാണ് സഭയുടെ നിലപാട്. മാധ്യമങ്ങൾ സമാന്തര അന്വേഷണവും വിചാരണയും നടത്തി കുറ്റവാളിയെ പ്രഖ്യാപിക്കുന്നത് അധാർമികമാണ്. അന്വേഷണോദ്യോസ്ഥരെ സമ്മർദത്തിലാക്കാനും കോടതിയെ സ്വാധീനിക്കാനും സഭയെ കല്ലെറിയാനുമുള്ള ഇൗ നീക്കം അപലപനീയമാണ്. അന്വേഷണം നീളുന്നതിനും അറസ്റ്റ് വൈകുന്നതിനും സഭയെയും മറ്റു ബിഷപ്പുമാരെയും കുറ്റപ്പെടുത്തുന്നതിൽ യുക്തിയില്ല. സഭ പരാതിക്കാരിക്ക് നീതി നിഷേധിച്ചിട്ടില്ല. കർദിനാൾ ജോർജ് ആലഞ്ചേരിക്കോ മറ്റ് ബിഷപ്പുമാർക്കോ ജലന്ധർ ബിഷപ്പി​െൻറ മേൽ ഒരു അധികാരവുമില്ല. വത്തിക്കാൻ പ്രതിനിധിക്ക് നൽകിയെന്നു പറയുന്ന പരാതിയിൽ ഉടൻ തീരുമാനമെടുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. സമരക്കാർ സമ്മർദതന്ത്രം ഉപേക്ഷിച്ച് നിഷ്പക്ഷമായി അന്വേഷണം പൂർത്തിയാക്കാൻ പൊലീസിനെ അനുവദിക്കുകയാണ് വേണ്ടതെന്നും കൗൺസിൽ ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story