Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവിശ്വാസികൾക്ക്​...

വിശ്വാസികൾക്ക്​ അപമാനം; ഫ്രാ​​​​േങ്കാ മുളക്കലിനെതിരെ ലത്തീൻ സഭ

text_fields
bookmark_border
കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസിൽ ജലന്ധർ ബിഷപ് ഫ്രാേങ്കാ മുളക്കലിനെ പരസ്യമായി തള്ളിപ്പറഞ്ഞ് ലത്തീൻ സഭ. വിശ്വാസികൾക്ക് അപമാനവും ഇടർച്ചയുമുണ്ടാക്കുന്ന കാര്യങ്ങളാണ് നടക്കുന്നതെന്നും ബിഷപ് നേരേത്തതന്നെ രാജിവെക്കേണ്ടതായിരുെന്നന്നും കേരള റീജ്യൻ ലാറ്റിൻ കാത്തലിക് കൗൺസിൽ (കെ.ആർ.എൽ.സി.സി) വൈസ് പ്രസിഡൻറും വക്താവുമായ ഷാജി ജോർജ് വാർത്തക്കുറിപ്പിൽ പറഞ്ഞു. വ്യക്തിപരമായി തനിക്കെതിരെ ഉയർന്ന ആരോപണങ്ങളും വിമർശനങ്ങളും സഭക്കെതിരാണെന്ന ബിഷപ് ഫ്രാങ്കോയുടെ വാദം ശരിയല്ല. സഭാ പിതാവെന്ന നിലയിൽ അദ്ദേഹം ഉയർത്തിപ്പിടിക്കേണ്ട ധാർമികബോധവും നീതിബോധവും വിശ്വാസൈസ്ഥര്യവുമാണ് ചോദ്യം ചെയ്യപ്പെട്ടത്. ഇത്തരം ആരോപണം ഉയരുേമ്പാൾ സഭയുടെ ഉന്നതസ്ഥാനീയരിൽനിന്ന് ധാർമിക നടപടികളാണ് വിശ്വാസികൾ പ്രതീക്ഷിക്കുന്നത്. ഇക്കാര്യത്തിൽ താനാണ് സഭ എന്ന ബിഷപ്പി​െൻറ വാദം കത്തോലിക്കസഭയുടെ പഠനങ്ങൾക്കും ദർശനങ്ങൾക്കും വിരുദ്ധമാണ്. രാജിവെക്കാൻ ആഗ്രഹിച്ചിരുന്നെന്ന ഫ്രാങ്കോയുടെ പ്രസ്താവന നേരേത്തതന്നെ നടപ്പാക്കേണ്ടിയിരുന്നു. ഇപ്പോൾ നടക്കുന്ന കാര്യങ്ങളിൽ സഭയെ എതിർക്കുന്ന കക്ഷികളുടെ ഗൂഢാലോചനയുമുണ്ടാകാം. എന്നാൽ, ആരോപണം ഉയർന്നപ്പോൾതന്നെ മാറിനിന്ന് അന്വേഷണവുമായി സഹകരിച്ചിരുന്നെങ്കിൽ ബിഷപ് ഫ്രാങ്കോ പൊതുസമൂഹത്തിൽ ഏറെ അംഗീകരിക്കപ്പെടുമായിരുെന്നന്നും വാർത്തക്കുറിപ്പിൽ പറയുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story