Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഭക്ഷണം ലഭിക്കാതെ...

ഭക്ഷണം ലഭിക്കാതെ വെള്ളപ്പൊക്കത്തിന്​ ഇരയായ കിടപ്പുരോഗികൾ

text_fields
bookmark_border
ആലപ്പുഴ: പ്രളയത്തിൽ കിടപ്പാടം നഷ്ടപ്പെട്ട് കിടപ്പുരോഗികളുമായി ജനറൽ ആശുപത്രിയിൽ കഴിയുന്നവർക്ക് ലഭിച്ചിരുന്ന ഭക്ഷണവിതരണവും നിലച്ചു. വെള്ളപ്പൊക്കത്തോടെ ഒന്നുമില്ലാത്തവരായി കഴിയുന്ന രണ്ട് കുടുംബത്തിനാണ് ഇൗ ദുർഗതി. െവള്ളമിറങ്ങിയതോടെ മിക്കവാറും കിടപ്പുരോഗികൾ തിരിച്ചുപോയി. ഇതോടെയാണ് ഇവിടെ കിട്ടിക്കൊണ്ടിരുന്ന ഭക്ഷണം ഇല്ലാതായത്. കൈയിൽ അവശേഷിക്കുന്ന പണം നുള്ളിപ്പെറുക്കി ഭക്ഷണം കഴിക്കേണ്ട അവസ്ഥയിലാണ് ഇവർ. പെയിൻ ആൻഡ് പാലിയേറ്റിവ് കെയറി​െൻറ സഹായത്തോടെ ശാസ്ത്ര-സാഹിത്യ പരിഷത്താണ് കിടപ്പുരോഗികെള ജനറൽ ആശുപത്രിയിലെത്തിക്കുകയും ഭക്ഷണവും മറ്റും നൽകുകയും ചെയ്തിരുന്നത്. അഞ്ചാം തീയതി മുതൽ ഇവരുടെ സംരക്ഷണ ചുമതല പരിഷത്ത് െഡപ്യൂട്ടി കലക്ടർക്ക് കൈമാറിയിരുന്നു. എന്നാൽ, കുറച്ചുദിവസങ്ങൾ മാത്രമേ ഇവർക്ക് ഭക്ഷണം എത്തിയുള്ളൂ. കൈനകരി തോട്ടുവാത്തല ജാനമ്മ ശരീരം മുഴുവൻ തളർന്ന ഭർത്താവ് തോമസുമായാണ് ആശുപത്രിയിൽ കഴിയുന്നത്. വിവാഹം കഴിച്ചയച്ച രണ്ട് പെൺമക്കൾ നൽകുന്ന സഹായംകൊണ്ടാണ് ഇവർ വീട്ടിൽ കഴിഞ്ഞിരുന്നത്. ഉച്ചക്ക് ആശുപത്രിയിൽനിന്ന് ഭക്ഷണം കിട്ടും. രാവിലെയും വൈകീട്ടും പുറമെനിന്ന് ഭക്ഷണം വാങ്ങിയാണ് കഴിക്കുന്നത്. ഭർത്താവ് കിടന്നിരുന്ന കട്ടിൽപോലും വെള്ളപ്പൊക്കത്തിൽ തകർന്ന നിലയിലാണ്. ഇനി ഇവിടുന്ന് കിട്ടുന്ന പായയിൽ വേണം തോമസിനെ കിടത്താൻ -ജാനമ്മ പറയുന്നു. അൽഷിമേഴ്സ് വന്ന അമ്മയുമായാണ് മെങ്കാമ്പ് സ്വദേശി പ്രവീൺ ആശുപത്രിയിൽ കഴിയുന്നത്. അനക്കമില്ലാതെയാണ് അമ്മ കിടക്കുന്നത്. തിരിച്ചും മറിച്ചും കിടത്തിയിെല്ലങ്കിൽ ശരീരം പൊട്ടി വ്രണമാകും. അതിനാൽ അമ്മയുടെ അരികിൽനിന്ന് മാറി നിൽക്കാനും ജോലിക്ക് പോവാനും കഴിയുകയില്ല. ഇവിടെനിന്ന് നാല് പുതപ്പും മറ്റുസാധനങ്ങളും മാത്രമാണ് ലഭിച്ചത്. പരിഷത്തുകാർ ഇവിടെനിന്ന് പോയശേഷം വന്നവർ മൂന്നുനാല് ദിവസം ഭക്ഷണം നൽകി. പിന്നീട് ഭക്ഷണവിതരണം നിർത്തി എന്നറിയിച്ചത് ഇടിത്തീപോലെയായിരുന്നു. പിന്നീടുള്ള ദിവസങ്ങൾ എങ്ങനെയാണ് തള്ളിനീക്കിയതെന്ന് ഒാർക്കാനാവുന്നില്ലെന്ന് പ്രവീൺ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story