Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightദുരിതാശ്വാസ...

'ദുരിതാശ്വാസ പ്രവർത്തനങ്ങൾ മാതൃകാപരം'

text_fields
bookmark_border
ആലപ്പുഴ: അച്ചടക്കത്തോടെയും സമർപ്പണത്തോടെയും നടന്ന പ്രളയകാല ദുരിതാശ്വാസ പ്രവർത്തനങ്ങൾ മാതൃകാപരമായിരുന്നുവെന്ന് മന്ത്രി ജി. സുധാകരൻ. മുഖ്യമന്ത്രിയുടെ അഭാവം സംബന്ധിച്ച പ്രതിപക്ഷ ആരോപണത്തെ അദ്ദേഹം തള്ളി. 19ന് മന്ത്രിസഭായോഗം ചേരാനിരിക്കുകയാണ്. ഒരു മന്ത്രിസഭ മാത്രമാണ് കൂടാതിരുന്നത്. സ്വകാര്യ വ്യക്തികളിൽനിന്നും പ്രസ്ഥാനങ്ങളിൽനിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് പണം സ്വീകരിക്കുന്നത് ഭാവിയിൽ ഏതെങ്കിലും വിധത്തിലുള്ള കടപ്പാടുകൾക്ക് വഴിവെക്കുമെന്ന് ആശങ്കപ്പെടേണ്ടതില്ല. പണം താൽക്കാലികമായി ഒാരോരുത്തരുെടയും കൈകളിലിരിക്കുന്നുവെന്നേയുള്ളൂ. ആത്യന്തികമായി അതി​െൻറ ഉടമ റിസർവ് ബാങ്കാണെന്നും വാർത്ത സമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി അദ്ദേഹം വ്യക്തമാക്കി. മുൻമന്ത്രി തോമസ് ചാണ്ടിെയ സഹായിച്ചതായി ആരോപണം നേരിടുന്ന മുൻ കലക്ടർക്ക് ആലപ്പുഴ കലക്ടറുടെ താൽക്കാലിക ചുമതല നൽകിയതിലെ അനൗചിത്യം ചൂണ്ടിക്കാണിച്ചപ്പോൾ, സർക്കാർ ഇത്തരമൊരു ആരോപണം സ്ഥിരീകരിച്ചിട്ടില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി.
Show Full Article
TAGS:LOCAL NEWS 
Next Story