Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമോനെ എന്ന വിളി...

'മോനെ' എന്ന വിളി കേട്ടു; രാഹുല്‍ സമ്മാനിച്ച പശു മേരിക്ക് സ്വന്തം

text_fields
bookmark_border
മോനെ എന്ന വിളി കേട്ടു; രാഹുല്‍ സമ്മാനിച്ച പശു മേരിക്ക് സ്വന്തം
cancel
അങ്കമാലി: മേരിയുടെ നൊമ്പരത്തിന് പരിഹാരമായി. പ്രളയത്തില്‍ നഷ്ടപ്പെട്ട പശുവിന് പകരം കോൺഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധി സമ്മാനിച്ച പശുവിനെ മേരിക്കു കൈമാറി. നെടുമ്പാശ്ശേരി മൂഴിയാല്‍ മാളിയേക്കല്‍ വീട്ടില്‍ മേരി ഒൗസേഫിന് (65) രാഹുല്‍ നൽകിയ പശുവിനെ ബുധനാഴ്ച അന്‍വർ സാദത്ത് എം.എല്‍.എയുടെ നേതൃത്വത്തില്‍ വീട്ടിെലത്തിയാണ് സമ്മാനിച്ചത്. മഹാപ്രളയത്തില്‍ മേരിയുടെ സർവവും നഷ്ടപ്പെട്ടിരുന്നു. കട്ടിലില്‍ വരെ വെള്ളം കയറിയതോടെയാണ് മേരി ക്യാമ്പിലേക്ക് മാറിയത്. തൊഴുത്തില്‍ കെട്ടിയിട്ട പശുവിനെ അഴിച്ചുവിടാന്‍ സാധിക്കാതിരുന്നതിനാല്‍ ചത്തു. ഊണും ഉറക്കവുമില്ലാതെ പശു നഷ്ടപ്പെട്ട ദുഃഖത്തിൽ ക്യാമ്പിൽ കഴിയുന്നതിനിടെയാണ് രാഹുല്‍ ക്യാമ്പ് സന്ദര്‍ശിച്ചത്. ക്യാമ്പില്‍നിന്ന് രാഹുല്‍ മടങ്ങുമ്പോള്‍ ഏറ്റവും പിറകിലെ ബെഞ്ചിലായിരുന്നു മേരി. 'മോനേ' എന്ന വിളി കേട്ടു തിരിഞ്ഞു നോക്കിയ രാഹുല്‍ കരഞ്ഞുകലങ്ങിയ കണ്ണും തകര്‍ന്ന മനസ്സുമായി മേരി എന്തോ പറയുന്നത് കണ്ടു. ഉടൻ അദ്ദേഹം മേരിയുടെ അടുത്തെത്തി. പശു നഷ്ടപ്പെട്ട നൊമ്പരമാണ് ഹൃദയഭേദകമായി മേരി പങ്കുവെച്ചത്. ഉടനെ തൊട്ടടുത്തുണ്ടായിരുന്ന അന്‍വർ സാദത്ത് എം.എല്‍.എയോട് മേരിക്ക് പശുവിനെ വാങ്ങിക്കൊടുക്കാൻ നിർദേശം നൽകി. മാധ്യമങ്ങളിലൂടെ സംഭവമറിഞ്ഞ പശുഫാം ഉടമയും യൂത്ത് കോണ്‍ഗ്രസ് ആലത്തൂര്‍ ലോക്സഭ മണ്ഡലം സെക്രട്ടറിയുമായ അഭിലാഷ് പ്രഭാകര്‍ മേരിക്ക് പശുവിനെ നല്‍കാനുള്ള സന്നദ്ധത എം.എല്‍.എയെ അറിയിക്കുകയായിരുന്നു. മേരിക്ക് ഒരു വയസ്സുള്ള പശുവാണ് നഷ്ടപ്പെട്ടത്. ഗർഭിണിയായ രണ്ടു വയസ്സുള്ള മുന്തിയ ഇനം പശുവിനെയാണ് പകരം സമ്മാനിച്ചത്. സംസ്ഥാനത്തുടനീളം പ്രളയത്തില്‍ പശു നഷ്ടപ്പെട്ട പരമ്പരാഗത ക്ഷീരകര്‍ഷകര്‍ക്ക് പശുവിനെ നല്‍കാന്‍ അഭിലാഷി​െൻറ നേതൃത്വത്തില്‍ ഫേസ്ബുക്ക് കൂട്ടായ്മ ' പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. സ്നേഹ രാഷ്ട്രീയം' എന്ന പേരില്‍ 10 പശുക്കളെയാണ് ആദ്യഘട്ടം നല്‍കുന്നത്. കൂട്ടായ്മയില്‍ പി.ടി. തോമസ് എം.എല്‍.എയും അംഗമാണ്. േബ്ലാക്ക് കോണ്‍ഗ്രസ് പ്രസിഡൻറ് ദിലീപ് കപ്രശ്ശേരി, എം.ജെ. ജോമി, സരള മോഹനന്‍, പി.വൈ.വര്‍ഗീസ്, എ.കെ. ധനേഷ്, അഭിലാഷ് പ്രഭാകര്‍, മേരി കോരത്, പി.വൈ. എല്‍ദോ, പി.കെ. മനോജ്, എന്‍.വി. അശോകന്‍ എന്നിവരും എം.എൽ.എയോടൊപ്പമുണ്ടായിരുന്നു. കണ്ണീരില്‍ കുതിര്‍ന്ന മനസ്സോടെ രാഹുല്‍ ഗാന്ധിക്ക് 'ആയിരമായിരം നന്ദി'എന്ന വാക്കോടെയാണ് മേരി പശുവിനെ ഏറ്റുവാങ്ങിയത്.
Show Full Article
TAGS:LOCAL NEWS 
Next Story