Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകൂടുകൃഷി പദ്ധതിക്ക്...

കൂടുകൃഷി പദ്ധതിക്ക് തുടക്കം

text_fields
bookmark_border
കൊച്ചി: ആഭ്യന്തര മത്സ്യോൽപാദനം വർധിപ്പിക്കുന്നതിന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആർ.ഐ) വിഭാവനം ചെയ്ത 500 കൂടുമത്സ്യ കൃഷി യൂനിറ്റുകൾ സ്ഥാപിക്കുന്ന പദ്ധതിക്ക് തുടക്കം. കേന്ദ്ര കാർഷിക മന്ത്രാലയ ഏജൻസിയായ നാഷനൽ ഫിഷറീസ് ഡെവലപ്‌മ​െൻറ് ബോർഡി​െൻറ (എൻ.എഫ്.ബി) സാമ്പത്തിക സഹായത്തോടെ നടപ്പാക്കുന്ന പദ്ധതി മരട് നഗരസഭ ചെയർപേഴ്‌സൻ സുനില സിബി ഉദ്ഘാടനം ചെയ്തു. ശ്രീഭദ്ര കുടുംബശ്രീ യൂനിറ്റാണ് കൂടുകൃഷിക്ക് നേതൃത്വം നൽകുന്നത്. നാലു കൂടുകളിൽ 1500 വീതം കാളാഞ്ചി കുഞ്ഞുങ്ങളെയും 500 വീതം കരിമീൻ കുഞ്ഞുങ്ങളെയും നിക്ഷേപിച്ചാണ് തുടക്കമിട്ടത്. എട്ടു മാസം കൊണ്ട് വിളവെടുക്കും. സി.എം.എഫ്.ആർ.ഐ ഡയറക്ടർ ഡോ എ. ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സി.എം.എഫ്.ആർ.ഐ മാരികൾച്ചർ വിഭാഗം മേധാവി ഡോ ഇമൽഡ ജോസഫ്, കൗൺസിലർ അജിത കുമാരി എന്നിവർ പ്രസംഗിച്ചു. എൻ.എഫ്.ഡി.ബിയുടെ സാമ്പത്തിക സഹായത്തോടെ കേരളത്തിലും കർണാടകയിലുമായി സി.എം.എഫ്.ആർ.ഐയുടെ നേതൃത്വത്തിൽ 1000 കൂടുകൃഷി യൂനിറ്റുകളാണ് സ്ഥാപിക്കുന്നത്. എറണാകുളം ജില്ലക്കു പുറമെ, കൊല്ലം, കണ്ണൂർ, തൃശൂർ, ആലപ്പുഴ, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ തീരങ്ങളിലും കൂടുകൃഷി യൂനിറ്റ് സ്ഥാപിക്കും. മുതൽമുടക്കി​െൻറ 40 ശതമാനം സബ്‌സിഡിയാണ്. സ്ത്രീകൾക്കും എസ്.എസി-എസ്.ടി വിഭാഗക്കാർക്കും 60 ശതമാനമാണ് സബ്‌സിഡി. കൂടുമത്സ്യ കൃഷിയിൽ പരിശീലനം കൊച്ചി: മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്ത്വമുള്ള മത്സ്യത്തൊഴിലാളികൾക്ക് കൂടുമത്സ്യ കൃഷിയിൽ സി.എം.എഫ്.ആർ.ഐ പരിശീലനം നൽകുന്നു. രണ്ട് ബാച്ചായി സെപ്റ്റംബർ 24 മുതൽ 29 വരെ നൂറു പേർക്കാണ് പരിശീലനം. യാത്ര ച്ചെലവും ക്ഷേമബത്തയും നൽകും. പരിശീലനത്തിൽ പങ്കെടുക്കുന്നതിന് സി.എം.എഫ്.ആർ.ഐയിലെ മാരികൾചർ വിഭാഗത്തിൽ അപേക്ഷ നൽകണം. ഫോൺ 0484- 2394867.
Show Full Article
TAGS:LOCAL NEWS 
Next Story