Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രളയത്തിൽ...

പ്രളയത്തിൽ മരവ്യവസായികൾക്ക്​ 100 ​കോടിയുടെ നഷ്​ടം

text_fields
bookmark_border
കൊച്ചി: പ്രളയത്തിൽ മരവ്യവസായികൾക്ക് ഉണ്ടായത് 100 കോടിയുടെ നഷ്ടം. സർക്കാർ അടിയന്തര സഹായപാക്കേജ് പ്രഖ്യാപിക്കണമെന്ന് സോമിൽ ഒാണേഴ്സ് ആൻഡ് പ്ലൈവുഡ് മാനുഫാക്ചറേഴ്സ് അസോസിേയഷൻ (സോപ്മ) ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. പെരുമ്പാവൂർ നഗരസഭ, വെങ്ങോല, വാഴക്കുളം, ഒക്കൽ പഞ്ചായത്തുകളിലായി 60 പ്ലൈവുഡ് സ്ഥാപനത്തിലും 15 സോമിൽ-വിനീർ യൂനിറ്റിലുമാണ് നഷ്ടമുണ്ടായത്. യന്ത്രങ്ങൾ കൂടാതെ വൻതോതിൽ ഉൽപന്നങ്ങളും നഷ്ടപ്പെട്ടു. 42 പ്ലൈവുഡ് കമ്പനി പൂർണമായും വെള്ളത്തിൽ മുങ്ങിയതായി അസോസിയേഷൻ പ്രസിഡൻറ് എം.എം. മുജീബ് റഹ്മാൻ, ജനറൽ സെക്രട്ടറി അസീസ് പാണ്ട്യാരപ്പിള്ളി എന്നിവർ പറഞ്ഞു. ഒരുകമ്പനിക്ക് മൂന്നുകോടിയുടെവരെ നഷ്ടമാണ് ഉണ്ടായത്. ബാങ്ക് വായ്പ എടുത്ത് സ്വയംതൊഴിൽ സംരംഭം എന്ന നിലയിൽ തുടങ്ങിയതാണ് യൂനിറ്റുകളിൽ ഏറെയും. ലക്ഷക്കണക്കിന് േപർക്ക് തൊഴിലവസരം നൽകുന്ന വ്യവസായം പ്രതിസന്ധി നേരിടുന്ന സമയത്താണ് പ്രളയം സ്ഥാപനങ്ങളെയാകെ തകർത്തത്. ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിൽനിന്നാണ് വ്യവസായത്തിന് ആവശ്യമായ തടി വരുന്നത്. ഇതും തടസ്സപ്പെട്ടു. പ്രളയം ബാധിക്കാത്ത കമ്പനികളും ഇതോടെ പ്രതിസന്ധിയിലായി. ഇൗ സമയത്തും 50 ലക്ഷം രൂപയുടെ പ്ലൈവുഡും മറ്റ് സഹായങ്ങളും ദുരിതബാധിതർക്ക് ലഭ്യമാക്കി. ഇൻഷുറൻസ് തുക ലഭിക്കാനുള്ള കാലതാമസം ഒഴിവാക്കാൻ സർക്കാർ ഇടപെടണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. വാർത്തസമ്മേളനത്തിൽ ട്രഷറർ ബാബു സെയ്താലി, ഹംസ കുന്നത്താൻ, മൊയ്തീൻ മോഡേൺ എന്നിവരും പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story