Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightദുരിതാശ്വാസനിധി:...

ദുരിതാശ്വാസനിധി: സമ്മതപത്രം അനുവദിച്ചില്ലെങ്കിൽ വിസമ്മതപത്രം നൽകും -സി. പ്രദീപ്​

text_fields
bookmark_border
ആലപ്പുഴ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ജീവനക്കാർക്ക് കഴിവിനനുസരിച്ച് സംഭാവന നൽകാൻ കഴിയുംവിധം സ മ്മതപത്രം പുറപ്പെടുവിക്കണമെന്ന് കെ.പി.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡൻറ് സി. പ്രദീപ്. അല്ലാത്തപക്ഷം ശമ്പളത്തിൽനിന്ന് സംഭാവന പിടിക്കരുത് എന്ന വിസമ്മതപത്രം നൽകും. ഇതി​െൻറ പേരിൽ ആരെയും പീഡിപ്പിക്കാൻ അനുവദിക്കില്ല. യുൈനറ്റഡ് ട്രേഡ് യൂനിയൻസ് ആൻഡ് എംപ്ലോയീസ് ഫെഡറേഷ​െൻറ ആഭിമുഖ്യത്തിൽ നടന്ന കലക്ടറേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രളയബാധിതരും രോഗികളും തുച്ഛവരുമാനക്കാരുമായ ജീവനക്കാർക്ക് മുഴുവൻ ശമ്പളവും നൽകാനാവില്ല. കേട്ടുകേൾവി ഇല്ലാത്ത രീതിയിൽ വിസമ്മതപത്രം ചോദിച്ചിരിക്കുന്നത് ജീവനക്കാരുടെ അന്തസ്സിനെ ഹനിക്കാനാെണന്നും അദ്ദേഹം ആരോപിച്ചു. സെറ്റോ ജില്ല ചെയർമാൻ പി.എം. സുനിൽ, ജില്ല കൺവീനർ ഡോൺ ബോസ്കോ, എൻ.ജി.ഒ അസോസിയേഷൻ ജില്ല സെക്രട്ടറി ടി.ഡി. രാജൻ, ട്രഷറർ എസ്.എൻ. സന്തോഷ്, കെ.പി.എസ്.ടി.എ ജില്ല സെക്രട്ടറി വി. രാധാകൃഷ്ണൻ നായർ എന്നിവർ സംസാരിച്ചു. ഫാ. ഗില്‍ബര്‍ട്ട് അനുസ്മരണം നാളെ ആലപ്പുഴ: പുന്നപ്ര കാര്‍മല്‍ അലുമ്‌നി അസോസിയേഷ​െൻറ 30ാം അവാര്‍ഡ് വിതരണവും ഫാ. ഗില്‍ബര്‍ട്ട് അനുസ്മരണവും വെള്ളിയാഴ്ച നടക്കും. രാവിലെ 10.30ന് കോളജ് അങ്കണത്തില്‍ പൊതുസമ്മേളനം കോളജ് ചെയര്‍മാന്‍ മാത്യു അറേക്കളം ഉദ്ഘാടനം ചെയ്യും. കേരള വാട്ടര്‍ അതോറിറ്റി പ്രോജക്ട് എന്‍ജിനീയര്‍ ബെന്‍ ബ്രൈറ്റ് മുഖ്യാതിഥിയാകും. ഓവറോള്‍ ഫസ്റ്റ് റാങ്ക് ജേതാവ് ജൂബിലി ബി. ദാസിന് അദ്ദേഹം ഫാ. ഗില്‍ബര്‍ട്ട് മെമ്മോറിയല്‍ ഗോള്‍ഡ് മെഡല്‍ സമ്മാനിക്കും. ജോസഫ് മാരാരിക്കുളം അധ്യക്ഷത വഹിക്കും. തോമസ്‌കുട്ടി ജോസ് വള്ളവന്‍തറ അനുസ്മരണ പ്രഭാഷണം നടത്തും. ഫാ. ജയിംസ് ദേവസ്യ റാങ്ക് ജേതാക്കള്‍ക്കുള്ള വിവിധ അവാര്‍ഡുകള്‍ വിതരണം ചെയ്യും. വാർത്തസമ്മേളനത്തിൽ അലുമ്‌നി അസോസിയേഷന്‍ പ്രസിഡൻറ് ജോസഫ് മാരാരിക്കുളം, സെക്രട്ടറി കെ.ആര്‍. രമേശന്‍ എന്നിവര്‍ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story