Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകോൺഗ്രസ്​...

കോൺഗ്രസ്​ ആരോഗ്യകാര്യ സ്​​ഥിരം സമിതി ചെയർമാനെതിരെ യു.ഡി.എഫ്

text_fields
bookmark_border
ആലപ്പുഴ: ആലപ്പുഴ നഗരസഭയിലെ ആരോഗ്യകാര്യ സ്ഥിരം സമിതി ചെയർമാൻ ബി. മെഹബൂബിനെതിരെ യു.ഡി.എഫിലെ നാല് അംഗങ്ങൾ അവിശ്വാസപ്രമേയ നോട്ടീസ് നൽകി. എ.എ. റസാഖ്, ആർ.ആർ. ജോഷി രാജ്, എ.എം. നൗഫൽ, ലൈല ബീവി എന്നിവരാണ് കൊല്ലം നഗരകാര്യ ഡയറക്ടർക്ക് ബുധനാഴ്ച അവിശ്വാസപ്രമേയ നോട്ടീസ് കൊടുത്തത്. ഡി.സി.സി പ്രസിഡൻറ് എം. ലിജു നിരവധി തവണ ആവശ്യപ്പെട്ടിട്ടും രാജിവെക്കാത്തതിനെത്തുടർന്നാണിത്. യു.ഡി.എഫ് ധാരണപ്രകാരം രണ്ടര വർഷം ബി. മെഹബൂബും അതിനുശേഷം സ്ഥാനം എ.എ. റസാഖിനുമായിരുന്നു ആരോഗ്യകാര്യ സ്ഥിരം സമിതി ചെയർമാൻ സ്ഥാനം നിശ്ചയിച്ചിരുന്നത്. ഇൗ ധാരണ ലംഘിച്ചതിനെത്തുടർന്നാണ് മെഹബൂബിനെതിരെ നീക്കം. ഇതേ ധാരണപ്രകാരം വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ രാജു താന്നിക്കലും ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ ഷോളി സിദ്ധകുമാറും രാജിവെച്ചിരുന്നു. പുതിയ വികസനകാര്യ സ്ഥിരം സമിതി ചെയർമാനായി ബഷീർ കോയാപറമ്പിലും ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സനായി കേരള കോൺഗ്രസ് മാണി വിഭാഗത്തിലെ സിന്ധു തോമസും സ്ഥാനമേൽക്കും.
Show Full Article
TAGS:LOCAL NEWS 
Next Story