Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രളയബാധിത...

പ്രളയബാധിത പ്രദേശങ്ങളിൽ ലോകബാങ്ക് സംഘം

text_fields
bookmark_border
ആലപ്പുഴ: ലോകബാങ്കി​െൻറ പ്രതിനിധി സംഘം ബുധനാഴ്ച ജില്ലയുടെ വിവിധ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ചു. കലക്ടറുടെ ചുമതലയുള്ള ഗ്രാമവികസന സെക്രട്ടറി എൻ. പദ്മകുമാറി​െൻറ നേതൃത്വത്തിലെ ഉദ്യോഗസ്ഥർ െഗസ്റ്റ് ഹൗസിൽ സംഘത്തെ സ്വീകരിച്ചു. അവലോകനയോഗത്തിൽ കലക്ടറും സബ്കലക്ടറും ചേർന്ന് ജില്ലയിലെ നിലവിലെ സ്ഥിതി സംഘത്തെ ബോധ്യപ്പെടുത്തി. വിവിധ വകുപ്പുമേധാവികൾ വകുപ്പിന് കീഴിലെ നാശനഷ്ടങ്ങളുടെ കണക്ക് അവതരിപ്പിച്ചു. വീടുകളുടെ നാശനഷ്ടം ഒഴിവാക്കിയാൽ 3690.49 കോടിയുടെ നഷ്ടമാണ് വിവിധ വകുപ്പുകൾ സംഘത്തിന് മുന്നിൽ അവതരിപ്പിച്ചത്. 10 അംഗ സംഘമാണ് ലോകബാങ്ക്, ഏഷ്യൻ ഡെവലപ്മ​െൻറൽ ബാങ്ക് എന്നിവിടങ്ങളിൽനിന്ന് എത്തിയത്. യോഗത്തിനുശേഷം സബ് കലക്ടർ കൃഷ്ണതേജയുടെ നേതൃത്വത്തിൽ സംഘം കുട്ടനാട് സന്ദർശിച്ചു. കൈനകരി പഞ്ചായത്തിലെ കുപ്പപ്പുറം പ്രാഥമികാരോഗ്യകേന്ദ്രം, കനകശ്ശേരി പാടശേഖരം, മട വീഴ്ചയുണ്ടായ സ്ഥലങ്ങൾ, പനക്കൽ ചിറ, മീനപ്പള്ളി കായൽ, ആറുബങ്ക് പാടശേഖരം, ഇരുമ്പനം എന്നിവിടങ്ങളിലാണ് ആദ്യം സംഘം സന്ദർശനം നടത്തിയത്. കുട്ടനാട്ടിലെ സന്ദർശനത്തിനുശേഷം സംഘം ചെങ്ങന്നൂരിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ചു. എ.സി റോഡി​െൻറ അവസ്ഥ, മങ്കൊമ്പ്, കാവാലം, മട പൊട്ടിയ പാടശേഖരങ്ങൾ എന്നിവയും സംഘം സന്ദർശിച്ചു. വീടുകളുടെ കേടുപാടുകളും വെള്ളം കയറി നശിച്ച റഫ്രിജറേറ്റർ, മൈക്രോവേവ് വൻ, വാഷിങ് മെഷീൻ, കട്ടിൽ, മെത്ത, സോഫ എന്നിവയും പരിശോധിച്ചു. നീരേറ്റുപുറം ഹൈസ്‌കൂളിലേക്കുള്ള വഴി ഇടിഞ്ഞതും സംഘം കണ്ടു. പ്രളയത്തിൽ തകർന്ന തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്ത് ഓഫിസ് സന്ദർശിച്ചു. പ്രളയത്തിൽ അകപ്പെട്ട് നശിച്ച വാഴകൃഷി സംഘം പരിശോധിച്ചു. പ്രയാറിൽ കൃഷിനാശമാണ് വിലയിരുത്തിയത്. നാക്കട കുത്തിയതോട് പാലത്തിന് അടിയിൽ അടിഞ്ഞുകൂടിയ മരങ്ങൾ, മറ്റുമാലിന്യം എന്നിവ പരിശോധിച്ചു. പാണ്ടനാട് നോർത്തിൽ പ്രളയത്തിൽ അകപ്പെട്ട് നശിച്ച ജാതികൃഷിയും കണ്ടു. ബാങ്ക് പ്രതിനിധികളായ വിനായക് ഖട്ടാട്ടെ, യെഷിക മാലിക്, ദീപ ബാലകൃഷ്ണൻ, പീയുഷ് സെക്സരിയാ, അലോക് ഭരദ്വാജ്, ടുലാൽ ചന്ദ്രശർമ, അശോക് ശ്രീവാസ്തവ, പ്രിയങ്ക ദിസ്സനായകേ, പി.കെ. കുര്യൻ, ജയകുമാർ എന്നിവരാണ് സംഘത്തിൽ. കുട്ടനാട്, ചെങ്ങന്നൂർ ഉൾപ്പെടെയുള്ള പ്രളയബാധിത പ്രദേശങ്ങളിൽ പോയി നാശനഷ്ടങ്ങൾ നേരിട്ട് കാണാനും വിലയിരുത്താനും സാധിെച്ചന്ന് വിനായക് ഖട്ടാട്ടെ പറഞ്ഞു. കാര്യക്ഷമമായി പ്രശ്‌നങ്ങൾ അടുത്തറിയാൻ വേണ്ട എല്ലാ സഹായവും ലഭിച്ചെന്ന് അദ്ദേഹം വ്യക്തമാക്കി. ജില്ലയിലെ സന്ദർശനത്തിനുശേഷം സംഘം തൃശൂരിലേക്ക് പോകും. പ്ലാനിങ് ബോർഡ് വൈസ് ചെയർമാൻ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ചു ആലപ്പുഴ: സംസ്ഥാന പ്ലാനിങ് ബോർഡ് വൈസ് ചെയർമാൻ ഡോ. വി.കെ. രാമചന്ദ്രൻ ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ചു. വരുന്ന വാർഷികപദ്ധതിയിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് കലക്ടറുമായി ചർച്ച നടത്തി. കേരളത്തി​െൻറ പുനർനിർമാണ സാധ്യതകൾക്ക് അനുകൂലമാകുന്ന പദ്ധതികൾ ഉൾപ്പെടുത്താനാണ് തീരുമാനം. കുട്ടനാട്, ചെങ്ങന്നൂർ ഉൾെപ്പടെ പ്രളയബാധിത പ്രദേശങ്ങളും അദ്ദേഹം സന്ദർശിച്ചു. അഗ്രികൾചറൽ ചീഫ് എസ്.എസ്. നാഗേഷ്, ചീഫ് ഇൻഡസ്ട്രി എൻ.ആർ. റോയ് എന്നിവർ അദ്ദേഹത്തെ അനുഗമിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജി. വേണുഗോപാലും ചർച്ചയിൽ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story