Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രളയബാധിതർക്ക്​...

പ്രളയബാധിതർക്ക്​ സഹായവുമായി ഹാജിമാരും

text_fields
bookmark_border
നെടുമ്പാശ്ശേരി: ഹജ്ജ് നിർവഹിച്ച് മടങ്ങിയെത്തിയവർ പ്രളയബാധിതരെ സഹായിക്കാൻ രംഗത്തെത്തി. 2,88,115 രൂപയാണ് ആദ്യ ദിനം നെടുമ്പാശ്ശേരിയിലെത്തിയ ഹാജിമാർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. മക്കയിൽ 290, 340, 274, 284, 650 നമ്പർ കെട്ടിടങ്ങളിൽ താമസിച്ചിരുന്ന ഹാജിമാർ നൽകിയ തുകയാണിത്. മറ്റ് കെട്ടിടങ്ങളിൽ താമസിച്ചിരുന്ന ഹാജിമാരും ഇത്തരത്തിൽ ദുരിതാശ്വാസ നിധിയിലേക്ക് നൽകാനുള്ള തുക സമാഹരിച്ചിട്ടുണ്ട്. ഇവർ മടങ്ങിയെത്തുമ്പോൾ ഈ തുക കൈമാറുമെന്ന് ഹജ്ജ് വളൻറിയറും സംസ്ഥാന കോഒാഡിനേറ്ററുമായ എൻ.പി. ഷാജഹാൻ അറിയിച്ചു. ഹാജിമാർ 40 ദിവസത്തോളം മക്കയിലും മദീനയിലുമായി കഴിയുന്ന അവസരത്തിൽ ആഹാരത്തിനും മറ്റുമായി നൽകിയിരുന്ന തുകയിൽനിന്ന് മിച്ചം െവച്ചാണ് ദുരിതാശ്വാസ നിധിയിലേക്കുള്ള പണം കണ്ടെത്തിയത്. ഹാജിമാരെ സഹായിക്കുന്നതിനായി യാത്രതിരിച്ചിരുന്ന 58 വളൻറിയർമാർക്ക് നിത്യ െചലവിനായി നൽകിയിരുന്ന തുകയിൽനിന്ന് സമാഹരിച്ച 5800 റിയാലും ഇതിൽ ഉൾപ്പെടും. ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുന്നതിന് സ്വരൂപിച്ച തുക സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസിയെ ഏൽപിച്ചു. പ്രളയദുരന്തം സംബന്ധിച്ച വാർത്തകൾ ഹജ്ജ് വേളയിൽ തങ്ങളെ വളരെയധികം വേദനിപ്പിച്ചതായി മടങ്ങിയെത്തിയവർ പറഞ്ഞു. അതുകൊണ്ടുതന്നെ കൂടുതൽ സമയവും കേരളത്തിനുവേണ്ടിയുള്ള പ്രാർഥനകളിലായിരുന്നു തങ്ങളെന്നും ഇവർ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story