Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകൂലിത്തർക്കം;...

കൂലിത്തർക്കം; വിദ്യാർഥിക്ക് കുത്തേറ്റു

text_fields
bookmark_border
മൂവാറ്റുപുഴ: കാറ്ററിങ് ജോലി ചെയ്തതുമായി ബന്ധപ്പെട്ട പണത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് വിദ്യാർഥിക്ക് കുത്തേറ്റു. സംഭവത്തിൽ പെരുമറ്റത്ത് വാടകക്ക് താമസിക്കുന്ന പേഴയ്ക്കാപ്പിള്ളി സ്വദേശി റിയാസിനെ(19) പൊലീസ് അറസ്്റ്റ് ചെയ്തു. മൂവാറ്റുപുഴയിലെ സ്വകാര്യ സ്കൂളിൽ പ്ലസ് വണ്ണിന് പഠിക്കുന്ന തൃശൂർ സ്വദേശിക്കാണ് കുത്തേറ്റത്. ചൊവ്വാഴ്ച രാത്രി ഒമ്പതു മണിയോടെ ടൗണിൽ ചാലിക്കടവ് പാലത്തിന് സമീപത്തായിരുന്നു സംഭവം. റിയാസും വിദ്യാർഥിയും കാറ്ററിങ് ജോലി ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് കിട്ടാനുള്ള 400 രൂപ വിദ്യാർഥി ആവശ്യപ്പെട്ടതാണ് കാരണമെന്നാണ് സൂചന. വാക്കുതർക്കത്തിനൊടുവിൽ കമ്പിയെടുത്ത് വയറിനും കഴുത്തിനും കുത്തിയെന്നാണ് പരാതി. സംഭവം കണ്ടവർ വിദ്യാർഥിയെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചു. ആന്തരികാവയവങ്ങൾക്ക് മുറിവുണ്ടെങ്കിലും പരിക്കുകൾ ഗുരുതരമല്ല. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story