Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകണിച്ചുകുളങ്ങര...

കണിച്ചുകുളങ്ങര ദുരിതാശ്വാസ ക്യാമ്പ് പിരിച്ചുവിട്ടു

text_fields
bookmark_border
ചേർത്തല: ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ ഏറ്റവും വലുതും സംഘാടന മികവുകൊണ്ട് മികച്ചതുമായി മാറിയ . കുട്ടനാട്ടിലെ പതിനായിരത്തോളം പേർക്ക് ആശ്രയ കേന്ദ്രമായി മാറിയ ക്യാമ്പി​െൻറ മുഖ്യസംഘാടകൻ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനായിരുന്നു. ദിവസവും അഞ്ച് നേരം ഭക്ഷണം നൽകി അതിഥികളെ പോലെയായിരുന്നു കുട്ടനാട്ടിലെ ദുരിതബാധിതരെ പരിചരിച്ചത്. തിരുവോണത്തിന് 15,000 പേർക്ക് ഓണസദ്യയൊരുക്കുകയും ചെയ്തു. പത്ത് ലക്ഷം രൂപയാണ് ദുരിതബാധിതർക്കായി ക്യാമ്പിൽ കൈനീട്ടമായി വിതരണം ചെയ്തത്. കണിച്ചുകുളങ്ങര ദേവസ്വത്തി​െൻറ ആഭിമുഖ്യത്തിൽ മാരാരിക്കുളം വടക്ക് പഞ്ചായത്തി​െൻറ നേതൃത്വത്തിൽ കഴിഞ്ഞ 16നാണ് ക്യാമ്പ് പ്രവർത്തനം തുടങ്ങിയത്. ബുധനാഴ്ച ക്യാമ്പ് പിരിച്ചുവിടുമ്പോൾ 200ഓളം പേർ ഉണ്ടായിരുന്നു. ഇവർക്ക് വസ്ത്രങ്ങളും ബഡ്ഷീറ്റുകളും അരിയുൾപ്പെടെയുള്ള പലചരക്ക് സാധനങ്ങളും നൽകിയാണ് വീടുകളിലേക്ക് യാത്രയാക്കിയത്. ഇവര്‍ക്ക് പോകാൻ ക്ഷേത്രത്തി​െൻറ സ്കൂൾ ബസുകൾ വിട്ടുനൽകുകയും ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story