Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രകൃതിവിരുദ്ധ പീഡനം:...

പ്രകൃതിവിരുദ്ധ പീഡനം: പ്രതിക്ക്​ മൂന്നു​വർഷം കഠിനതടവ്​

text_fields
bookmark_border
കൊച്ചി: 13കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ശ്രമിച്ച കേസിൽ പ്രതിക്ക് മൂന്നുവർഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ. തൃപ്പൂണിത്തുറ എരൂർ സ്വദേശി സുരേഷ് ബാബുവിനെയാണ് എറണാകുളം അഡീഷനൽ സെഷൻസ് (സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമം പരിഗണിക്കുന്ന) കോടതി ശിക്ഷിച്ചത്. 2015 ജനുവരി 14നാണ് പ്രതി ത​െൻറ വീടി​െൻറ ടെറസിൽ പീഡനത്തിന് ശ്രമിച്ചത്. കുട്ടി പ്രതിയുടെ അടുത്ത് ട്യൂഷൻ പഠിക്കാൻ എത്തിയതായിരുന്നു. പിഴസംഖ്യ ഇരയാക്കപ്പെട്ട കുട്ടിക്ക് നൽകാനാണ് കോടതി ഉത്തരവ്. പിഴ അടച്ചില്ലെങ്കിൽ ഒരുവർഷംകൂടി തടവ് അനുഭവിക്കണം.
Show Full Article
TAGS:LOCAL NEWS 
Next Story