Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസെക്കൻഡ്​ നീണ്ട ചലനം;...

സെക്കൻഡ്​ നീണ്ട ചലനം; മണിക്കൂറുകൾ നീണ്ട പരിഭ്രാന്തി

text_fields
bookmark_border
ചാരുംമൂട്: ആലപ്പുഴ, പത്തനംതിട്ട ജില്ലകളുടെ അതിർത്തിപ്രദേശമായ പാലമേൽ പഞ്ചായത്തി​െൻറ വിവിധ ഭാഗങ്ങളിൽ അനുഭവപ്പെട്ട ഭൂചലനം നാട്ടുകാരെ പരിഭ്രാന്തിയുടെ മുൾമുനയിൽ നിർത്തിയത് മണിക്കൂറോളം. ബുധനാഴ്ച രാവിലെ 10.30ഒാടെയാണ് മേഖലയിൽ വൻ മുഴക്കത്തോടെ ഭൂചലനം അനുഭവപ്പെട്ടത്. ഭൂമിക്കടിയിൽ എന്തോ സ്ഫോടനം നടക്കുന്ന അനുഭവമാണ് പലർക്കും ഉണ്ടായത്. ശബ്ദംകേട്ട് പലരും വീടുകളിൽനിന്ന് ഇറങ്ങി ഓടി. നിമിഷനേരത്തെ ഞെട്ടലിൽനിന്ന് മുക്തമായവർ കണ്ടത് വിണ്ടുകീറിയ വീടുകളുടെ ഭിത്തികളാണ്. പല വീട്ടിലും ഷെൽഫുകളിൽ വെച്ചിരുന്ന പാത്രങ്ങൾ നിലത്തുവീണ് ചിതറി. വീടുകളുടെ ഓടുകൾ തകർന്നുവീണു. പാലമേൽ പഞ്ചായത്തിലെ മറ്റപ്പള്ളി കഞ്ചുകോട് പ്രദേശത്താണ് ഭൂചലനത്തെത്തുടർന്ന് നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചത്. സമീപപ്രദേശങ്ങളായ ആദിക്കാട്ടുകുളങ്ങര, ഉളവുക്കാട്, പയ്യനല്ലൂർ, നൂറനാട് പ്രദേശത്തെ വീടുകൾക്കും കേടുപാടുണ്ടായി. ഈ പ്രദേശങ്ങളോട് ചേർന്ന പത്തനംതിട്ട ജില്ലയിലെ കുടശ്ശനാട്, പഴകുളം, പള്ളിക്കൽ പ്രദേശങ്ങളിലും വ്യാപക നാശമുണ്ടായി. ആലപ്പുഴ ജില്ലയിലെ ഏറ്റവും കൂടുതൽ മലകൾ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് ആദിക്കാട്ടുകുളങ്ങര മേഖല. നിരവധി ജൈവവൈവിധ്യം നിറഞ്ഞ മലകളുള്ള ഈ പ്രദേശത്ത് വ്യാപകമായി ഖനനം തുടങ്ങിയിട്ട് വർഷങ്ങളായി. അനധികൃത ഖനനംമൂലം പ്രധാനപ്പെട്ട മലകൾ പലതും അപ്രത്യക്ഷമായി. പഞ്ചായത്ത് അധികൃതരടക്കം ശക്തമായ നടപടി സ്വീകരിച്ചിരുന്നെങ്കിലും ഖനനത്തിന് അറുതിവരുത്താൻ കഴിഞ്ഞിരുന്നില്ല. പാലമേൽ പഞ്ചായത്തിൽ അനധികൃത ഖനനം നടന്ന പ്രദേശങ്ങളിലാണ് ഭൂചലനം ഉണ്ടായത്. പാരിസ്ഥിതിക സംതുലനാവസ്ഥയെ തകർക്കുന്ന നിലയിലുള്ള ഈ പ്രദേശത്തെ ഖനനങ്ങൾ ഭൂചലനത്തിന് കാരണമായിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും പരിസ്ഥിതി പ്രവർത്തകർ ആവശ്യം ഉയർത്തിയിട്ടുണ്ട്. ബോട്ട് കാമ്പയിൻ ആരംഭിച്ചു ആലപ്പുഴ: ജില്ല മെഡിക്കൽ ഓഫിസി​െൻറ നേതൃത്വത്തിൽ എലിപ്പനി, വയറിളക്ക രോഗങ്ങൾക്കെതിരെ ബോട്ടുവഴി ബോധവത്കരണം ആരംഭിച്ചു. കൈനകരി, നെഹ്‌റു ട്രോഫി വാർഡ് സ്ഥലങ്ങളിൽ മൈക്ക് അനൗൺസ്‌മ​െൻറ്, ബോധവത്കരണ ക്ലാസ്, നോട്ടീസ് വിതരണം എന്നിവയാണ് ആദ്യദിവസം നടത്തിയത്. കൈനകരിയിൽ ഭക്ഷണവിതരണ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്ന പ്രദേശങ്ങളിലെല്ലാം ആരോഗ്യവകുപ്പ് മാസ് മീഡിയ സംഘം ബോധവത്കരണ ക്ലാസ് നടത്തി. റോഡ് മാർഗം എത്താൻ കഴിയാത്ത കുട്ടനാടൻ പ്രദേശങ്ങളിലെല്ലാം വരുംദിവസവും ബോട്ട് വഴിയുള്ള ബോധവത്കരണ ക്ലാസ് തുടരും. പുളിങ്കുന്ന്, കാവാലം, ചമ്പക്കുളം പ്രദേശങ്ങളിലാണ് അടുത്ത കാമ്പയിൻ.
Show Full Article
TAGS:LOCAL NEWS 
Next Story