Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅമ്മയെയും മകനെയും...

അമ്മയെയും മകനെയും മർദിച്ചവർ പിടിയിൽ

text_fields
bookmark_border
കായംകുളം: ബസ് കാത്തുനിന്ന മാതാവിനെയും മകനെയും മർദിച്ച കേസിൽ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ടല്ലൂർ വടക്ക് വസന്തഭവനത്തിൽ ഗോപകുമാറി​െൻറ ഭാര്യ സുഗന്ധകുമാരി (42), മകൻ ഗോകുൽദാസ് (20) എന്നിവരെ ആക്രമിച്ച കേസിലാണ് ചേരാവള്ളി സ്വദേശികളായ ഷിയാസ് (21), അമീർ (20) എന്നിവരെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ ഉൾപ്പെട്ട ഒരാളെകൂടി പിടികിട്ടാനുണ്ടെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ഏഴിന് െഎക്യജങ്ഷനിലായിരുന്നു സംഭവം. ഹോമിയോ ആശുപത്രിയിൽനിന്ന് മരുന്ന് വാങ്ങി മടങ്ങാൻ പാലത്തിന് സമീപത്തെ കാത്തിരിപ്പുകേന്ദ്രത്തിൽ ബസ് കാത്തുനിൽക്കെ ബൈക്കിലെത്തിയ മൂന്നംഗ സംഘം അകാരണമായി ആക്രമിക്കുകയായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story