Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമൂന്നാറും കേരളവും...

മൂന്നാറും കേരളവും തയാർ: വിനോദസഞ്ചാരികളെ സ്വാഗതം ചെയ്ത് കൊച്ചി-മൂന്നാര്‍ വാഹന റാലി

text_fields
bookmark_border
കൊച്ചി: പ്രളയദുരിതങ്ങളെ അകറ്റിനിര്‍ത്തി വിനോദസഞ്ചാരികളെ വരവേല്‍ക്കാന്‍ മൂന്നാറും കേരളവും തയാറായെന്ന് ലോകത്തെ വിളിച്ചറിയിച്ച് ടൂറിസം മേഖലയിലെ വിവിധ സംഘടനകള്‍ ചേര്‍ന്ന് കൊച്ചിയില്‍നിന്ന് മൂന്നാര്‍ മലനിരകളിലേക്ക് കാര്‍-ബുള്ളറ്റ് റാലി നടത്തി. കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റി പ്രസിഡൻറ് ബേബി മാത്യു, ദേശീയ ടൂറിസം ഉപദേശക സമിതി വിദഗ്ധ അംഗം എബ്രഹാം ജോര്‍ജ് എന്നിവര്‍ ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍നിന്ന് ആരംഭിച്ച റാലിക്ക് കൊടി വീശി. കൊച്ചിയില്‍നിന്ന് 150 കാറുകളും നിരവധി ബുള്ളറ്റുകളും മാര്‍ഗമധ്യേയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലൂടെ വൈകീട്ട് ആറരയോടെ മൂന്നാറിലെത്തി. മൂന്നാറിനെ അനുഭവവേദ്യമാക്കാനായിരുന്നു റാലി സംഘടിപ്പിച്ചതെന്ന് ബേബി മാത്യു പറഞ്ഞു. കേരളത്തിലെത്തുന്നതിന് തടസ്സമൊന്നുമില്ലെന്നും സുഖവാസകേന്ദ്രങ്ങള്‍ സജ്ജമാണെന്നും ടൂറിസ്റ്റുകളെ അറിയിക്കാന്‍ റാലിയിലൂടെ കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'വിസിറ്റ് കുറിഞ്ഞി' എന്ന ലോഗോയുടെ പ്രകാശനം കെ.ടി.എം വൈസ് പ്രസിഡൻറ് റിയാസ് യു.സി നിര്‍വഹിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story