Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസഹായത്തിന്...

സഹായത്തിന് കാത്തുനിൽക്കാതെ ഫെബിന മടങ്ങി

text_fields
bookmark_border
സഹായത്തിന് കാത്തുനിൽക്കാതെ ഫെബിന മടങ്ങി
cancel
മൂവാറ്റുപുഴ: ചികിത്സ സഹായത്തിന് കാത്തുനില്‍ക്കാതെ ഫെബിന ബാനു യാത്രയായി. ഇരുവൃക്കകളും തകരാറിലായി ചികിത്സയിലായിരുന്ന മൂവാറ്റുപുഴ ആട്ടായം ചിറപ്പാട്ട് ആസാദ് അണ്ണ​െൻറ മകള്‍ ഫെബിന ബാനുവാണ് (27) ഉദാരമതികളുടെ ചികിത്സ സഹായത്തിന് കാത്തുനില്‍ക്കാതെ മരണപ്പെട്ടത്. അസുഖബാധയെ തുടര്‍ന്ന് ഭര്‍ത്താവിനാൽ ഉപേക്ഷിക്കപ്പെട്ട ഫെബിന ബാനുവും മത്സ്യ കച്ചവടക്കാരനായ പിതാവ് ആസാദ് അണ്ണനും മാതാവ് മെഹര്‍ ബാനുവും അടങ്ങുന്ന കുടുംബം 41 വര്‍ഷമായി വാടകവീട്ടിലാണ് താമസം. ആഴ്ചയില്‍ രണ്ട് ഡയാലിസിസ് ചെയ്താണ് ഫെബിന ബാനുവി​െൻറ ജീവന്‍ നിലനിര്‍ത്തിയിരുന്നത്. പിതാവി​െൻറ തുച്ഛ വരുമാനംകൊണ്ട് ശസ്ത്രക്രിയക്കുള്ള പണം കണ്ടെത്താന്‍ കഴിയാത്ത അവസ്ഥയായിരുന്നു. ശസ്ത്രക്രിയക്കും തുടര്‍ ചികിത്സക്കുമായി 15ലക്ഷം രൂപയോളം െചലവ് വരുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഇതിനായി മൂവാറ്റുപുഴ നഗരസഭ കൗണ്‍സിലര്‍ പി.വൈ. നൂറുദ്ദീന്‍ ചെയര്‍മാനും വി.പി. ജമാല്‍ കണ്‍വീനറും സബീര്‍ മൂലയില്‍ ട്രഷററുമായി ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ ചികിത്സ സഹായസമിതി രൂപവത്കരിച്ച് പ്രവര്‍ത്തനം നടന്നുവരുന്നതിനിടെയാണ് ഫെബിന ബാനു നിര്യാതയായത്.
Show Full Article
TAGS:LOCAL NEWS 
Next Story