Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രളയം ഒഴിഞ്ഞപ്പോൾ...

പ്രളയം ഒഴിഞ്ഞപ്പോൾ വരൾച്ച

text_fields
bookmark_border
പ്രളയം ഒഴിഞ്ഞപ്പോൾ വരൾച്ച
cancel
പുഴയും കിണറുകളും വറ്റിവരളുന്നു മൂവാറ്റുപുഴ: പ്രളയജലം ഇറങ്ങിയതിന് പിന്നാലെ ദുരിതബാധിത മേഖലക്ക് ഇരുട്ടടിയായി പുഴയും കിണറുകളും വറ്റിവരളുന്നു. വെള്ളം കയറി ദുരിതം പെയ്തിറങ്ങിയ നഗരത്തിലെ കൊച്ചങ്ങാടി, കാളച്ചന്ത, ഇലാഹിയ നഗർ, ആനിക്കാക്കുടി കോളനി, കൂൾമാരി, റോട്ടറി റോഡ്, കാവുങ്കര മേഖലകളിലാണ് കിണറുകളിലെ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നുപോയത്. മഴ മാറി ജലം ഇറങ്ങിത്തുടങ്ങിയെങ്കിലും ആരും ഗൗരവത്തിലെടുത്തില്ല. എന്നാൽ, ദിവസങ്ങൾ പിന്നിട്ടതോടെ വെള്ളം വല്ലാതെ താഴ്ന്നുപോകുകയാണ്. ഇതിനിടെ മൂവാറ്റുപുഴയാറും വറ്റിവരണ്ടു. മൂവാറ്റുപുഴയാറി​െൻറ കൈവഴികളായ തൊടുപുഴ, കോതമംഗലം, കാളിയാർ പുഴകൾ മെലിഞ്ഞുണങ്ങിയതോടെ പുഴകളുടെ മധ്യഭാഗങ്ങളിലടക്കം മണൽത്തിട്ടകൾ തെളിഞ്ഞു. ഒന്നര പതിറ്റാണ്ടിനുശേഷമാണ് ഇത്തരമൊരു കാഴ്ച പുഴകളിൽ കാണാനായത്. ഇത്രയധികം വെള്ളം കുറഞ്ഞുപോയത് 15 വർഷം മുമ്പാണ്. വാളകം, മഞ്ഞള്ളൂർ, ആയവന, ആവോലി, പായിപ്ര, മാറാടി, ആരക്കുഴ പഞ്ചായത്തുകളിലെ വെള്ളപ്പൊക്കമുണ്ടായ പ്രദേശങ്ങളിലും സ്ഥിതി ഇതുതന്നെയാണ്. കാർഷിക മേഖലയായ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിൽ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നതോടെ പുഞ്ചകൃഷികളെ സാരമായി ബാധിക്കുമെന്ന ആശങ്കയിലാണ് കർഷകർ. ജലനിരപ്പ് ഇനിയും താഴ്ന്നാൽ കനാലുകളിലൂടെ ജലലഭ്യതയും ഇല്ലാതാകും.
Show Full Article
TAGS:LOCAL NEWS 
Next Story