Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രതിരോധ...

പ്രതിരോധ പ്രവർത്തനവുമായി ആരോഗ്യവകുപ്പ്

text_fields
bookmark_border
മൂവാറ്റുപുഴ: എലിപ്പനിക്ക് പിന്നാലെ മഞ്ഞപ്പിത്തവും ഡെങ്കിപ്പനിയും വ്യാപകമായതോടെ പ്രതിരോധപ്രവർത്തനവുമായി ആരോഗ്യവകുപ്പ്. പകർച്ച വ്യാധി പ്രതിരോധിക്കാൻ ഡോക്ടർമാരും നഴ്സുമാരുമടങ്ങുന്ന ആറംഗ മൊബൈൽ ഹെൽത്ത് യൂനിറ്റ് മൂവാറ്റുപുഴ മേഖലയിൽ പരിശോധനകൾ ആരംഭിച്ചു. വെള്ളപ്പൊക്കത്തെ തുടർന്ന് മഞ്ഞപ്പിത്തവും ഡെങ്കിപ്പനിയും റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് മൊബൈൽ ഹെൽത്ത് യൂനിറ്റ് എത്തിയത്. വിവിധ പഞ്ചായത്തുകളിൽ ജനങ്ങളെ നേരിൽ കണ്ട് വിവരങ്ങൾ ശേഖരിച്ചും പരിശോധന ക്യാമ്പുകൾ സംഘടിപ്പിച്ചും പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. ജില്ലയിലാകെ ഇത്തരത്തിൽ 65 പേരടങ്ങുന്ന സംഘമാണ് പ്രളയദുരിത ബാധിത മേഖലയിൽ പ്രതിരോധ പ്രവർത്തനങ്ങളുമായി സജീവമായിരിക്കുന്നത്. വെള്ളപ്പൊക്കത്തിനുശേഷം ആറുപേർക്ക് എലിപ്പനി സ്ഥിരീകരിച്ചിരുന്നു. നാൽപതോളം പേർ എലിപ്പനി രോഗലക്ഷണങ്ങളുമായി വിവിധ ആശുപത്രികളിൽ ചികിത്സക്കെത്തുകയും ചെയ്തു. ഇതിന് പിന്നാലെയാണ് മഞ്ഞപ്പിത്തവും െഡ‍ങ്കിപ്പനിയും വ്യാപകമായി കണ്ടെത്തിയത്.
Show Full Article
TAGS:LOCAL NEWS 
Next Story