Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅഥീന കുടുക്ക...

അഥീന കുടുക്ക പൊട്ടിച്ചു; സമ്പാദ്യമെല്ലാം ദുരിതാശ്വാസ നിധിയിലേക്ക്

text_fields
bookmark_border
ആലപ്പുഴ: ചേർത്തല ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ അസംബ്ലിയിൽ രാവിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ കുട്ടികളും തങ്ങളുടേതായ പങ്കുവഹിക്കണം എന്ന മുഖ്യമന്ത്രിയുടെ സന്ദേശം വായിച്ചപ്പോൾതന്നെ അഥീന ഒന്നുറപ്പിച്ചു. ഒരുവർഷമായി കുടുക്കയിൽ സൂക്ഷിക്കുന്ന പണം ദുരിതാശ്വാസ നിധിയിലേക്ക് നൽകണം. അത് പൊട്ടിച്ചപ്പോൾ 1520 രൂപ. മറ്റൊന്നും ആലോചിക്കാതെ അത് കൈമാറാൻ ടീച്ചറിനടുത്തെത്തി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ആദ്യ പണമായി അത് സ്വീകരിക്കാമെന്ന് ടീച്ചർ ഉറപ്പുകൊടുത്തു. സ്‌കൂളിൽ സംഘടിപ്പിച്ച ആർഭാടരഹിത ചടങ്ങിൽ സ്‌കൂളും അധ്യാപകരും കൂട്ടുകാരും സാക്ഷിയായി അവൾ സന്തോഷപൂർവം അത് കൈമാറി. അങ്ങനെ കൊച്ച് അഥീനയുടെ ഒരു വർഷത്തെ മുഴുവൻ സമ്പാദ്യവും ദുരിതാശ്വാസ നിധിയിലേക്ക് സ്വീകരിച്ച് സ്‌കൂളി​െൻറ ധനസമാഹരണ പരിപാടിക്ക് തുടക്കമായി. ഇ.എം. പ്രസേനകുമാർ-ജിജി ദമ്പതികളുടെ മകളായ ഒമ്പതാംക്ലാസുകാരി അഥീന വീട്ടുകാരോടുപോലും ചോദിക്കാതെയാണ് തീരുമാനം എടുത്തത്. ''എ​െൻറ പ്രായത്തിലുള്ള ഒട്ടേറെപ്പേർ ദുരിതത്തിലാണ്. അവരെ എന്നാലാവുംവിധം സഹായിക്കാനാണ് ഇത്...'' അഥീന ഇതുപറഞ്ഞപ്പോൾ സദസ്സിൽ നിറഞ്ഞ കൈയടി. ''ഒരു കുട്ടിയുടെ സമ്പാദ്യം എന്നാൽ അവളുടെ സ്വപ്‌നങ്ങൾ ചേർത്ത് െവച്ചതാണ്. അത് മുഴുവൻ സ്വമനസ്സാലെ നൽകിയത് യഥാർഥത്തിൽ നിധിയായി ഞങ്ങൾ കണക്കാക്കുന്നു'' -പണം സ്വീകരിച്ച് ഡി.ഇ.ഒ കെ.എസ്. ബീനാറാണി പറഞ്ഞു. സ്‌കൂൾ എൻ.സി.സി ഓഫിസർ എസ്. ഷോലയുടെ നേതൃത്വത്തിൽ സമാഹരിച്ച 10,000 രൂപയും ടീച്ചർ ദുരിതാശ്വാസ നിധിയിലേക്ക് ഏറ്റുവാങ്ങി. സ്‌കൂൾ സൂപ്രണ്ട് ടി.ആർ. രജി, സ്റ്റാഫ് സെക്രട്ടറി സ്റ്റാലിൻ, സ്‌കൂൾ ലീഡർ ആർ. ശ്രീരഞ്ജിനി, ജെ. കവിരാജ്, സി. സുപ്രിയ തുടങ്ങിയവരും സന്നിഹിതരായി. മുഖ്യമന്ത്രിയുടെ അഭ്യർഥനപ്രകാരം ചൊവ്വാഴ്ച ജില്ലയിലെ സ്‌കൂളുകളിലെ ധനശേഖരണ പരിപാടികൾക്ക് തുടക്കമായി. എല്ലാ സ്‌കൂൾ അസംബ്ലിയിലും മുഖ്യമന്ത്രിയുടെ അഭ്യർഥന വായിച്ചു. ബുധനാഴ്ചകൂടി ഇത്തരത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ധനശേഖരണം നടക്കും.
Show Full Article
TAGS:LOCAL NEWS 
Next Story