Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകാണാതായ പെൺകുട്ടിയുടെ...

കാണാതായ പെൺകുട്ടിയുടെ പിതാവിൽനിന്ന്​ കൈക്കൂലി; രണ്ട്​ പൊലീസു​കാർക്ക്​ സസ്​പെൻഷൻ

text_fields
bookmark_border
ആലപ്പുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാണാതായ കേസ് അന്വേഷിക്കാൻ പിതാവിൽനിന്ന് 15,000 രൂപ ൈകക്കൂലി വാങ്ങിയ സംഭവത്തിൽ രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ. ആലപ്പുഴ സൗത്ത് സ്റ്റേഷനിലെ സിവിൽ പൊലീസ് ഒാഫിസർമാരായ ദിനുലാൽ, സജു സത്യൻ എന്നിവരെയാണ് അന്വേഷണവിധേയമായി ജില്ല പൊലീസ് മേധാവി എസ്.സുരേന്ദ്രൻ സസ്പെൻഡ് ചെയ്തത്. കഴിഞ്ഞ 28ന് കൈതവന സ്വദേശിയായ പെൺകുട്ടിയെ കാണാനില്ലെന്നുകാട്ടി പിതാവ് പൊലീസിൽ പരാതിപ്പെട്ടിരുന്നു. അന്വേഷണം ബംഗളൂരുവിലേക്ക് വ്യാപിപ്പിക്കണമെന്നും അവിടെ പോയി അന്വേഷിക്കണമെന്നും പറഞ്ഞാണ് പിതാവിൽനിന്ന് 15,000 രൂപ വാങ്ങിയത്. ബംഗളൂരുവിൽ പോയി അന്വേഷിക്കാനുള്ള െചലവിനാണ് പണം എന്നാണ് പറഞ്ഞത്. തുടർന്ന് പിതാവ് ആലപ്പുഴ ഡിവൈ.എസ്.പിക്ക് പരാതി നൽകി. ഇതിനിടെ, പരാതി ഒതുക്കാനും ശ്രമം നടന്നു. സസ്പെൻഷനിലായ രണ്ടുപേരും ജില്ല പൊലീസ് മേധാവിയുടെ സ്ക്വാഡിൽ ഉള്ളവരാണ്.
Show Full Article
TAGS:LOCAL NEWS 
Next Story