Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപി.ജി പ്രവേശനം, 2018...

പി.ജി പ്രവേശനം, 2018 ഒന്നാം അലോട്ട്‌മെൻറ്​ പ്രസിദ്ധീകരിച്ചു

text_fields
bookmark_border
തിരുവനന്തപുരം: കേരള സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്ത ഗവ./എയ്ഡഡ്/സ്വാശ്രയ കോളജുകളിലെയും യു.ഐ.ടി.കളിലെയും 2018-19 അധ്യയന വര്‍ഷത്തെ ബിരുദാനന്തരബിരുദ (പി.ജി) കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് ഒന്നാം അലോട്ട്‌മ​െൻറ് പ്രസിദ്ധീകരിച്ചു. വിദ്യാർഥികള്‍ക്ക് തങ്ങളുടെ അലോട്ട്‌മ​െൻറ് http://admissions.keralauniversity.ac.in എന്ന ലിങ്കിൽ കയറി പരിശോധിക്കാവുന്നതാണ്. അപേക്ഷകര്‍ 12നകം ഓണ്‍ലൈനായോ അല്ലാത്ത പക്ഷം അഡ്മിഷന്‍ ഫീസ് ഒടുക്കുന്നതിനുള്ള െചലാന്‍ ഡൗണ്‍ലോഡ് ചെയ്ത് എസ്.ബി.ഐയുടെ ഏതെങ്കിലും ശാഖയില്‍ ഫീസ് ഒടുക്കുകയോ ചെയ്ത ശേഷം ജേണല്‍ നമ്പര്‍ വെബ്‌സൈറ്റില്‍ (http://admissions.keralauniversity.ac.in) നല്‍കി സീറ്റ് ഉറപ്പാക്കാണം. ഹയര്‍ ഓപ്ഷനുകള്‍ ആവശ്യമില്ലാത്തവര്‍ 12നകം അവ നീക്കം ചെയ്യണം. പ്രവേശനം സംബന്ധിച്ച വിശദ അറിയിപ്പ് അഡ്മിഷന്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. പരീക്ഷ ഫീസ് തിരുവനന്തപുരം: 2018 ഒക്‌ടോബര്‍ 26ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റര്‍ ബി.എഡ് (െറഗുലര്‍/സപ്ലിമ​െൻററി - 2015 സ്‌കീം) പരീക്ഷക്ക്, പിഴ കൂടാതെ 26 വരെയും 50 രൂപ പിഴയോടെ 28 വരെയും 125 രൂപ പിഴയോടെ ഒക്‌ടോബര്‍ ഒന്നുവരെയും ഫീസ് അടച്ച് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്താം. വിവരങ്ങള്‍ വെബ്‌സൈറ്റില്‍. ഇൻറര്‍വ്യൂ മാറ്റി തിരുവനന്തപുരം: 2018-19 വര്‍ഷത്തേക്കുള്ള എം.ഫില്‍ ഇസ്ലാമിക് ഹിസ്റ്ററി, എം.ഫില്‍ ഹ്യൂമന്‍ റൈറ്റ്‌സ് (സി.എസ്.എസ്) അഡ്മിഷന് വേണ്ടി 12നു നടത്താനിരുന്ന ഇൻറര്‍വ്യൂ 14 ലേക്ക് മാറ്റി. സമ്പര്‍ക്ക ക്ലാസ് തിരുവനന്തപുരം: വിദൂര വിദ്യാഭ്യാസ പഠന വകുപ്പ് രണ്ടാം സെമസ്റ്റര്‍ എം.എ ഹിന്ദി വിദ്യാർഥികള്‍ക്ക് ശനിയാഴ്ച രാവിലെ 9.30 മുതല്‍ വൈകീട്ട് 4.30 വരെ കാര്യവട്ടം കാമ്പസില്‍ സമ്പര്‍ക്ക ക്ലാസ് നടത്തും. ഒന്നും, രണ്ടും സെമസ്റ്ററുകളിലെ അസൈന്‍മ​െൻറ്, കേസ് സ്റ്റഡി എന്നിവ അന്നേ ദിവസം ക്യാമ്പ് ഒാഫിസില്‍ സ്വീകരിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story