Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപാലിയേക്കരയിൽ...

പാലിയേക്കരയിൽ പുതുക്കിയ ടോൾ നിരക്ക്​: ഹൈകോടതി വിശദീകരണം തേടി

text_fields
bookmark_border
കൊച്ചി: ദേശീയപാതയിലെ പാലിയേക്കര ടോൾ ബൂത്തിൽ പുതുക്കിയ നിരക്കിൽ ടോൾ പിരിക്കാനുള്ള നീക്കം തടയണമെന്ന ഹരജിയിൽ ഹൈകോടതി കേന്ദ്ര, സംസ്ഥാന സർക്കാറുകളോടടക്കം വിശദീകരണം തേടി. ടോൾ പിരിക്കുന്നതിൽ മാത്രമാണ് കരാറുകാർക്ക് താൽപര്യമെന്നും മറ്റ് ഉത്തരവാദിത്തങ്ങൾ നിർവഹിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി തൃശൂർ ഡി.സി.സി വൈസ് പ്രസിഡൻറ് ജോസഫ് ടാജറ്റ് നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. േറാഡ് അറ്റകുറ്റപ്പണിയും സർവിസ് റോഡ് ഒരുക്കലുമടക്കം നടപ്പാക്കാനുള്ള ബാധ്യതയും കരാർ പ്രകാരം ടോൾ പിരിക്കുന്ന ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് ഉണ്ടെന്ന് ഹരജിയിൽ പറയുന്നു. നേരേത്ത ഹൈകോടതിതന്നെ ഇക്കാര്യം വ്യക്തമാക്കിയതാണ്. ഇത് കരാറുകാർ പരിഗണിച്ചിട്ടില്ല. അഞ്ച് വർഷത്തിലൊരിക്കൽ റോഡ് അറ്റകുറ്റപ്പണി നടത്തണമെന്ന വ്യവസ്ഥ ഷെഡ്യൂൾ എൽ പ്രകാരം കരാറിൽ നിർദേശിച്ചിട്ടുണ്ട്. ഇതനുസരിച്ച് കഴിഞ്ഞവർഷം ഫെബ്രുവരിയിൽ അറ്റകുറ്റപ്പണി നടത്തേണ്ടതായിരുന്നു. ഇത്തരം ഉത്തരവാദിത്തങ്ങൾ നിർവഹിക്കാതെയാണ് ടോൾ ഉയർത്താൻ പോകുന്നത്. േടാൾ വർധിപ്പിക്കാൻ ദേശീയപാത അതോറിറ്റി ജനറൽ മാനേജർ കരാറുകാർക്ക് അനുമതി നൽകിയിരിക്കുകയാണ്. ഇൗ സാഹചര്യത്തിൽ ടോൾ വർധന നടപ്പാക്കുന്നത് തടയണമെന്നാണ് ഹരജിയിലെ ആവശ്യം. കേന്ദ്ര-സംസ്ഥാന സർക്കാറുകൾ, ദേശീയപാത അതോറിറ്റി, പൊതുമരാമത്ത് സെക്രട്ടറി, ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചേഴ്സ്, തൃശൂർ കലക്ടർ എന്നിവരെ എതിർകക്ഷിയാക്കിയാണ് ഹരജി. ടോൾ ഉയർത്താനുള്ള നീക്കം സ്റ്റേ ചെയ്ത് ഇടക്കാല ഉത്തരവ് വേണമെന്ന് ഹരജിക്കാരുടെ അഭിഭാഷകൻ ആവശ്യപ്പെെട്ടങ്കിലും അനുവദിച്ചില്ല.
Show Full Article
TAGS:LOCAL NEWS 
Next Story