Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രവാസി അസോ....

പ്രവാസി അസോ. വിദ്യാഭ്യാസ സഹായം

text_fields
bookmark_border
ആലപ്പുഴ: കുവൈത്ത് കേന്ദ്രമായി പ്രവർത്തിക്കുന്ന ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷ​െൻറ മൂന്നാമത് എസ്.എസ്.എൽ.സി എൻഡോവ്മ​െൻറ് സാമ്പത്തിക ധനസഹായ വിതരണം 15ന് ഉച്ചക്ക് രണ്ടിന് മാന്നാർ നായർ സമാജം ഹൈസ്കൂളിൽ നടക്കും. കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം നിർവഹിക്കും. ധനസഹായം സജി ചെറിയാൻ എം.എൽ.എ വിതരണം ചെയ്യും. എ.ജെ.പി.എ.കെ പ്രസിഡൻറ് രാജീവ് നടുവിലേമുറി അധ്യക്ഷത വഹിക്കും. ജില്ലയിലെ ആറ് താലൂക്കിൽനിന്ന് എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നതവിജയം നേടിയ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന െതരഞ്ഞടുക്കപ്പെടുന്ന 30 വിദ്യാർഥികൾക്കാണ് തുടർപഠനത്തിന് 10,000 രൂപ സാമ്പത്തികസഹായം നൽകുന്നത്. വാർത്തസമ്മേളനത്തിൽ ജനറൽ സെക്രട്ടറി സണ്ണി പത്തിച്ചിറ, രാജീവ് നടുവിലേമുറി, വാസു പനമ്പള്ളി, ബിനോയി ചന്ദ്രൻ, ജോൺസൺ പാണ്ഡനാട് എന്നിവർ പെങ്കടുത്തു. കാപ്പിത്തോട്ടിലേക്ക് മാലിന്യം തള്ളി; ഹോട്ടൽ ഉടമക്ക് നോട്ടീസ് അമ്പലപ്പുഴ: കാപ്പിത്തോട്ടിലേക്ക് മാലിന്യം തള്ളിയ ഹോട്ടൽ ഉടമക്കെതിരെ ആരോഗ്യവകുപ്പ് നോട്ടീസ് നൽകി. നീർക്കുന്നം ഇജാബ മസ്ജിദിനുസമീപം പ്രവർത്തിക്കുന്ന ജീലാനി ഹോട്ടലിനാണ് നോട്ടീസ് നൽകിയത്. പരാതി ലഭിച്ചതിനെത്തുടർന്ന് അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് മെഡിക്കൽ ഓഫിസർ ഡോ. ഷിബു സുകുമാര​െൻറ നേതൃത്വത്തിലെ സംഘം നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. അടുക്കളയിൽനിന്നുള്ള മാലിന്യവും മലിനജലവും പ്രത്യേക ടാങ്കിൽ നിറച്ചശേഷം ഇതിൽനിന്ന് നിരവധി പൈപ്പുകൾ ഘടിപ്പിച്ചാണ് ദൂരയുള്ള കാപ്പിത്തോട്ടിലേക്ക് ഒഴുക്കിയിരുന്നത്. കൂറ്റൻ പൈപ്പുകളാണ് ഇതിന് ഉപയോഗിച്ചിരുന്നത്. ഒരാഴ്ചക്കകം പൈപ്പുകൾ നീക്കണമെന്നും ഇല്ലെങ്കിൽ ഓരോ ദിവസം 1000 രൂപ വീതം പിഴയീടാക്കുമെന്നും ഡോ. ഷിബു സുകുമാരൻ പറഞ്ഞു. രണ്ടാഴ്ചക്കുള്ളിൽ ഹോട്ടലിൽ ട്രീറ്റ്മ​െൻറ് പ്ലാൻറ് സ്ഥാപിക്കണമെന്നും നിർദേശം നൽകി. കാപ്പിത്തോട്ടിലേക്ക് സ്ഥാപിച്ച പൈപ്പുകളെല്ലാം നീക്കാൻ എല്ലാ വീട്ടുകാർക്കും വ്യാപാര സ്ഥാപനങ്ങൾക്കും നോട്ടീസ് നൽകുമെന്നും അദ്ദേഹം അറിയിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ അജിത്ത്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ വിനോദ് എന്നിവരും പരിശോധക സംഘത്തിലുണ്ടായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story