Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപൊതുചർച്ച

പൊതുചർച്ച

text_fields
bookmark_border
തുറവൂർ: കോടംതുരുത്ത് സർഗാത്മക സംവാദവേദിയുടെ പ്രതിമാസ പരിപാടിയുടെ ഭാഗമായി 'ഇന്നത്തെ കേരളം എവിടെ, എങ്ങനെ, എന്തു പഠിക്കുന്നു?' വിഷയത്തിൽ ഞായറാഴ്ച വൈകീട്ട് നാലിന് വി.വി.എച്ച്.എസ്.എസിനുസമീപം ഓഫിസ് അങ്കണത്തിൽ നടക്കും. ആർ. സേതുനാഥ് പ്രബന്ധം അവതരിപ്പിക്കും. കെ. രമണൻ മോഡറേറ്ററാകും. സ്കൂൾ കുട്ടികൾക്ക് കോഴിക്കുഞ്ഞുങ്ങളെ നൽകി തുറവൂർ: വളമംഗലം എസ്.സി.എസ്.എച്ച്.എസ്.എസിൽ വിദ്യാർഥികൾക്ക് 500 കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു. കുട്ടികളിൽ ജന്തുക്കളോടെ സ്നേഹവും കരുണയും വളർത്തിയെടുക്കുന്നതിനാണ് മൃഗസംരക്ഷണ വകുപ്പ് സ്കൂൾ പൗൾട്രി ക്ലബുകൾ വഴി പദ്ധതി നടപ്പാക്കുന്നത്. ഒപ്പം മുട്ടയിൽനിന്ന് കുട്ടികളുടെ വീട്ടിൽ വരുമാനവുമാകും. സ്കൗട്സ് ഗൈഡ്സ് വിഭാഗത്തിലെ 50 വിദ്യാർഥികൾക്ക് 10 അത്യുൽപാദനശേഷിയുള്ള നാടൻ മുട്ടക്കോഴികൾ വീതമാണ് നൽകിയത്. കുഞ്ഞുങ്ങൾക്ക് രണ്ടുമാസം വരെ കൊടുക്കാനുള്ള തീറ്റയും ൈവറ്റമിനുകളും മരുന്നുകളും നൽകി. പഞ്ചായത്ത് അംഗം ആർ. വിദ്യാധരൻ ഉദ്ഘാടനം ചെയ്തു. തുറവൂർ മൃഗാശുപത്രയിലെ ഡോ. ശാലിനി, പി.ടി.എ പ്രസിഡൻറ് സുരേഷ്, പ്രധാനാധ്യാപിക ആശ, സാജി, പുഷ്പ, ആൻറണി, സുരേഷ് എന്നിവർ പങ്കെടുത്തു. ജില്ല മുഴുവൻ ഇനി പൊലീസ് നിരീക്ഷണത്തിൽ -ജില്ല പൊലീസ് മേധാവി ആലപ്പുഴ: ജില്ല മുഴുവൻ പൊലീസ് നിരീക്ഷണത്തിൽ കൊണ്ടുവരാൻ പദ്ധതി തയാറാക്കിവരുകയാണന്ന് ജില്ല പൊലീസ് മേധാവി എസ്. സുരേന്ദ്രൻ. ഒാൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻറ്സ് അസോസിയേഷ​െൻറയും വ്യാപാരി വ്യവസായി ഏകോപന സമിതിയുെടയും സഹകരണത്തോടെ സീറോ ജങ്ഷൻ മുതൽ ജെട്ടി വരെ സ്ഥാപിച്ച പൊലീസ് സി.സി ടി.വി കാമറകളുടെ സ്വിച്ച് ഓൺ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിന് പദ്ധതി തയാറാക്കി എം.എൽ എ ഫണ്ടിന് സമർപ്പിച്ചിരിക്കുകയാെണന്നും എം.എൽ.എമാർ തത്ത്വത്തിൽ അംഗീകരിക്കാമെന്ന് അറിയിച്ചതായും അദ്ദേഹം പറഞ്ഞു. വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര അധ്യക്ഷത വഹിച്ചു. ഡിവൈ.എസ്.പി പി.വി. ബേബി, എ.കെ.ജി.എസ്.എം.എ സംസ്ഥാന വർക്കിങ് പ്രസിഡൻറ് റോയി പാലത്തറ, ജില്ല പ്രസിഡൻറ് നസീർ പുന്നക്കൽ, കെ.വി.വി.എസ് ജില്ല സെക്രട്ടറി സബിൽ രാജ്, എം.പി. ഗുരുദയാൽ, കെ. നാസർ, എബി തോമസ്, അലീന, സുനീർ ഇസ്മായിൽ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story