Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബൈക്കിലെത്തിയ സംഘം...

ബൈക്കിലെത്തിയ സംഘം വീട് ആക്രമിച്ചു

text_fields
bookmark_border
കായംകുളം: ബൈക്കിലെത്തിയവർ വീടിനുനേരെ ആക്രമണം നടത്തി. ആക്രമികളായ രണ്ടുപേർ വീടി​െൻറ മുൻവശത്ത് നിർത്തിയിട്ട കാറി​െൻറ ചില്ലുകൾ തല്ലിത്തകർത്തു. തിങ്കളാഴ്ച രാത്രി 8.15ഓടെ കരുവിൽപീടിക ഫസാൻ മൻസിൽ നവാസ് യൂസുഫി​െൻറ വീടിനുനേരെയാണ് ആക്രമണം ഉണ്ടായത്. സംഭവസമയത്ത് ഭാര്യ ഷീജയും കുട്ടികളും മാത്രെമ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ. അടുക്കളയിൽ നിന്ന ഇവർ ശബ്ദം കേട്ട് പുറത്തുവന്നപ്പോഴേക്കും ആക്രമികൾ രക്ഷപ്പെട്ടു. കായംകുളം പൊലീസ് കേസെടുത്തു. സംഭവസ്ഥലത്തുനിന്ന് ഇരുമ്പുവടിയും തടിക്കഷണങ്ങളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ടി.കെ.എം.എം കോളജിൽ എസ്.എഫ്.ഐ-എ.ബി.വി.പി സംഘർഷം ഹരിപ്പാട്: നങ്ങ്യാർകുളങ്ങര ടി.കെ.എം.എം കോളജിൽ എസ്.എഫ്.ഐ-എ.ബി.വി.പി സംഘർഷം. കല്ലേറിൽ പൊലീസുകാരനും അഞ്ച് വിദ്യാർഥികൾക്കും പരിക്ക്. ദിവസങ്ങളായി കോളജിൽ ഇരുവിഭാഗവും തമ്മിൽ സംഘർഷങ്ങളും വാക്തർക്കങ്ങളും നടന്നിരുന്നു. എസ്.എഫ്.ഐ പ്രവർത്തനസ്വാതന്ത്ര്യം നിഷേധിക്കുെന്നന്ന് ആരോപിച്ച് എ.ബി.വി.പി ബുധനാഴ്ച കോളജിലേക്ക് പ്രതിഷേധപ്രകടനം നടത്തി. പ്രകടനം ഹരിപ്പാട് എസ്.ഐയുടെ നേതൃത്വത്തിലെ പൊലീസ് സംഘം കോളജ് കവാടത്തിൽ തടഞ്ഞു. തുടർന്ന് കോളജിനുള്ളിൽനിന്ന് എത്തിയ എസ്.എഫ്.ഐ പ്രവർത്തകരും പ്രകടനവുമായെത്തിയ എ.ബി.വി.പി പ്രവർത്തകരും പരസ്പരം പ്രകോപനപരമായി മുദ്രാവാക്യം വിളിച്ചു. ശേഷം ഇരു വിഭാഗവും പരസ്പരം കല്ലെറിയുകയായിരുന്നു. പ്രവർത്തകരെ പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതിനിടെ എ.എസ്.ഐ സിയാദിന് പരിക്കേറ്റു. രണ്ട് എസ്.എഫ്.ഐ പ്രവർത്തകർക്കും മൂന്ന് എ.ബി.വി.പി പ്രവർത്തകർക്കും പരിക്കുണ്ട്. പരിക്കേറ്റവരെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story