Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഇന്ത്യയിൽനിന്നുള്ള...

ഇന്ത്യയിൽനിന്നുള്ള ആദ്യ ഉംറ സംഘം പുറപ്പെട്ടു

text_fields
bookmark_border
കൊച്ചി: ഹിജ്റ 1440 മുഹറം ഒന്നിന് ആരംഭിക്കുന്ന സീസണിലെ ഇന്ത്യയിൽനിന്നുള്ള ആദ്യ ഉംറ സംഘം മൂവാറ്റുപുഴ അൽഫലാഹ് എയർ ട്രാവൽസി​െൻറ കീഴിൽ പുറപ്പെട്ടു. എറണാകുളം ജില്ലയിലുള്ളവരാണ് സംഘത്തിലുള്ളത്. നെടുമ്പാശ്ശേരിയിൽനിന്ന് എയർ ഇന്ത്യ വിമാനത്തിൽ യാത്രതിരിച്ച സംഘം പത്തുദിവസം മക്കയിലും നാലുദിവസം മദീനയിലും ചെലവഴിച്ച് സെപ്റ്റംബർ 25ന് മടങ്ങും. മൂവാറ്റുപുഴ അൽഫലാഹ് എയർ ട്രാവൽസ് ഡയറക്ടർമാരായ സുഹൈൽ, സഹൽ തുടങ്ങിയവരാണ് ഗ്രൂപ്പിന് നേതൃത്വം നൽകുന്നത്. മുംബൈയിൽ നടന്ന ചടങ്ങിൽ അൻസാർ തങ്ങൾ ഗ്രൂപ് മാനേജർ സജ്മൽ ഹസന് യാത്രാരേഖകൾ കൈമാറി. ശവ്വാൽ വരെ പോകാനാഗ്രഹിക്കുന്നവർ 93888 01866 നമ്പറിൽ ബന്ധപ്പെടണം.
Show Full Article
TAGS:LOCAL NEWS 
Next Story