Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎം.ജി സർവകലാശാല...

എം.ജി സർവകലാശാല വാർത്തകൾ

text_fields
bookmark_border
പി.ജി ഏകജാലകം: രണ്ടാം സപ്ലിമ​െൻററി അലോട്ട്മ​െൻറ് പ്രസിദ്ധീകരിച്ചു കോട്ടയം: ഏകജാലകം വഴിയുള്ള പി.ജി പ്രവേശനത് തിനുള്ള (2018) രണ്ടാം സപ്ലിമ​െൻററി അലോട്ട്മ​െൻറ് പ്രസിദ്ധീകരിച്ചു. അലോട്ട്മ​െൻറ് ലഭിച്ച അപേക്ഷകർ ഓൺലൈനായി സർവകലാശാല അക്കൗണ്ടിൽ വരേണ്ട ഫീസടച്ച് അലോട്ട്മ​െൻറ് മെമ്മോയുടെ പ്രിൻറൗട്ട് എടുത്ത് യോഗ്യത തെളിയിക്കുന്ന അസ്സൽ സാക്ഷ്യപത്രങ്ങൾ സഹിതം ഈ മാസം 13ന് വൈകീട്ട് 4.30ന് മുമ്പ് അലോട്ട്മ​െൻറ് ലഭിച്ച കോളജിൽ ഹാജരായി പ്രവേശനം നേടണം. അല്ലാത്തവരുടെ അലോട്ട്മ​െൻറ് റദ്ദാക്കും. ബിരുദ ഏകജാലകം: രണ്ടാം ഫൈനൽ അലോട്ട്മ​െൻറ് പ്രസിദ്ധീകരിച്ചു ഏകജാലകം വഴിയുള്ള ബിരുദ പ്രവേശനത്തിനുള്ള (2018) രണ്ടാം ഫൈനൽ അലോട്ട്മ​െൻറ് പ്രസിദ്ധീകരിച്ചു. അലോട്ട്മ​െൻറ് ലഭിച്ച അപേക്ഷകർ ഓൺലൈനായി സർവകലാശാല അക്കൗണ്ടിൽ വരേണ്ട ഫീസടച്ച് അലോട്ട്മ​െൻറ് മെമ്മോയുടെ പ്രിൻറൗട്ട് എടുത്ത് യോഗ്യത തെളിയിക്കുന്ന അസ്സൽ സാക്ഷ്യപത്രങ്ങൾ സഹിതം ഈ മാസം 12ന് വൈകീട്ട് 4.30ന് മുമ്പ് അലോട്ട്മ​െൻറ് ലഭിച്ച കോളജിൽ ഹാജരായി പ്രവേശനം നേടണം. അല്ലാത്തവരുടെ അലോട്ട്മ​െൻറ് റദ്ദാക്കും. പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു 2018 ജനുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബി.ബി.എ, ബി.സി.എ, ബി.ബി.എം, ബി.എസ്.ഡബ്ല്യു, ബി.ടി.എസ്, ബി.എഫ്.ടി സപ്ലിമ​െൻററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസുകൾ പുനർമൂല്യനിർണയം നടത്താൻ താൽപര്യപ്പെടുന്ന വിദ്യാർഥികൾ നിശ്ചിത ഫോറത്തിൽ ഒരു പേപ്പറിന് 350 രൂപ നിരക്കിൽ ഫീസൊടുക്കി ഇൗ മാസം 23നോ അതിന് മുേമ്പാ പരീക്ഷ കൺേട്രാളറുടെ ഓഫിസിൽ സമർപ്പിക്കണം. പരീക്ഷയുടെ സൂക്ഷ്മപരിശോധനക്ക് പേപ്പർ ഒന്നിന് 150 രൂപ നിരക്കിൽ ഫീസൊടുക്കി ഇൗ മാസം 23ന് അതിന് മുേമ്പാ പരീക്ഷ കൺേട്രാളറുടെ ഓഫിസിൽ സമർപ്പിക്കണം. 2018 ജനുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബി.കോം സി.ബി.സി.എസ്.എസ് (മോഡൽ I, II,III) സപ്ലിമ​െൻററി (2013-2016) അഡ്മിഷൻ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഇൗ മാസം 24. 2017 ഒക്ടോബറിൽ നടത്തിയ നാലാം സെമസ്റ്റർ ബി.വോക്ക് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഇൗ മാസം 24. സൂക്ഷ്മ പരിശോധന 2017 ജൂണിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.കോം (സി.എസ്.എസ്), 2016 ഡിസംബറിൽ നടത്തിയ ഒന്നും രണ്ടും സെമസ്റ്റർ എം.കോം (ൈപ്രവറ്റ്) എന്നീ ഉത്തരക്കടലാസുകളുടെ സൂക്ഷ്മപരിശോധന ഇ.ജെ 5 സെക്ഷനിൽ ഈ മാസം 17, 18, 19 തീയതികളിൽ നടത്തും. വിദ്യാർഥികൾ അന്നേദിവസം എം.ജി യൂനിവേഴ്സിറ്റി പരീക്ഷഭവൻ റൂം നമ്പർ 226ൽ തിരിച്ചറിയൽ കാർഡ്/ ഹാൾടിക്കറ്റ് എന്നിവയുമായി എത്തണം. പരീക്ഷ തീയതി ഒന്നാം സെമസ്റ്റർ ബി.പി.എഡ് (2017 അഡ്മിഷൻ റഗുലർ)/ 2015, 2016 അഡ്മിഷൻ സപ്ലിമ​െൻററി) പരീക്ഷകൾ ഇൗ മാസം 28ന് ആരംഭിക്കും. ഫീസ് അടക്കാനുള്ള അവസാന തീയതി ഇൗമാസം 15. 50 രൂപ ഫൈനോടുകൂടി ഇൗ മാസം 17 വരെയും 500 രൂപ ഫൈനോടെ 19 വരെയും ഫീസൊടുക്കാം. രണ്ടാം സെമസ്റ്റർ ബി.പി.എഡ് (2017 അഡ്മിഷൻ റഗുലർ)/ 2015, 2016 അഡ്മിഷൻ സപ്ലിമ​െൻററി) പരീക്ഷകൾ സെപ്റ്റംബർ ഒമ്പതിന് ആരംഭിക്കും. ഫീസടക്കാനുള്ള അവസാന തീയതി ഇൗ മാസം 15. 50 രൂപ ഫൈനോടുകൂടി 17 വരെയും 500 രൂപ ഫൈനോടെ 19 വരെയും ഫീസൊടുക്കാം. മൂന്നാംവർഷ ബി.എസ്സി എം.എൽ.ടി (2015 അഡ്മിഷൻ റഗുലർ)/ 2009-2014 അഡ്മിഷൻ സപ്ലിമ​െൻററി) പരീക്ഷകൾ ഒക്ടോബർ അഞ്ചിന് ആരംഭിക്കും. ഫീസടക്കാനുള്ള അവസാന തീയതി ഇൗ മാസം15. 50 രൂപ ഫൈനോടെ 17നും 500 രൂപ ഫൈനോടെ 19 വരെയും ഫീസടക്കാം. 100 രൂപ റഗുലർ അപ്പിയറൻസ് വിദ്യാർഥികളും ഒരു പേപ്പറിന് 30 രൂപ വീതം (ആകെ 200 രൂപ) സബ്സ്ക്വൻറ് വിദ്യാർഥികളും പരീക്ഷഫീസിന് പുറെമ സി.വി ക്യാമ്പ് ഫീസായും അടക്കണം. േപ്രാജക്ട് ഇവാലുവേഷൻ ആൻഡ് വൈവ നാലാം സെമസ്റ്റർ എം.എസ്സി ബയോ സ്റ്റാറ്റിസ്റ്റിക്സ് പരീക്ഷകളുടെ (2018) േപ്രാജക്ട് ഇവാലുവേഷനും വൈവവോസിയും ഈ മാസം 18, 19 തീയതികളിൽ പാലാ സ​െൻറ് തോമസ് കോളജിൽ നടക്കും. ഒന്ന്-നാലാം സെമസ്റ്റർ എം.എസ്സി മാത്തമാറ്റിക്സ് ഓഫ് കാമ്പസ് (സപ്ലിമ​െൻററി/ മേഴ്സി) പരീക്ഷകളുടെ (2018) േപ്രാജക്ട് ഇവാലുവേഷനും വൈവവോസിയും ഈ മാസം 18ന് എം.ജി സർവകലാശാല പരീക്ഷ വിഭാഗം റൂം നമ്പർ 201ൽ നടത്തും. തീയതി നീട്ടി ഒന്നും രണ്ടും സെമസ്റ്റർ ബി.എ-ബി.കോം ൈപ്രവറ്റ് രജിസ്േട്രഷൻ (2017 അഡ്മിഷൻ സി.ബി.സി.എസ്.എസ് റഗുലർ/2017 അഡ്മിഷന് മുമ്പ് സി.ബി.സി.എസ്.എസ് സപ്ലിമ​െൻററി) പരീക്ഷകളുടെ ഫീസ് 50 രൂപ ഫൈനോടെ ഇൗ മാസം 14 വരെയും 500 രൂപ ഫൈനോടുകൂടി 18 വരെയും അടക്കാം. എം.ജി വിദ്യാർഥി യൂനിയൻ തെരഞ്ഞെടുപ്പ് 10ന് കോട്ടയം: എം.ജി. സർവകലാശാല യൂനിയൻ 2017-'18 തെരഞ്ഞെടുപ്പ് ഒക്ടോബർ 10ന് സർവകലാശാല അസംബ്ലി ഹാളിൽ നടക്കും. പ്രാഥമിക വോട്ടർപ്പട്ടിക ബിധനാഴ്ച പ്രസിദ്ധീകരിക്കും. പരാതികൾ ഇൗ മാസം 24ന് ഉച്ചക്ക് രണ്ടുവരെ സ്വീകരിക്കും. അന്തിമ വോട്ടർപ്പട്ടിക 25ന് പ്രസിദ്ധീകരിക്കും. നാമനിർദേശക പത്രികകൾ ഒക്ടോബർ ഒന്നിന് ഉച്ചക്ക് ഒന്നുവരെ സ്വീകരിക്കും. സൂക്ഷ്മ പരിശോധന അന്ന് 2.30 മുതൽ നടക്കും. കൗൺസിലർമാർക്കുള്ള തിരിച്ചറിയൽ കാർഡ് അതത് കോളജ് പ്രിൻസിപ്പൽമാർക്ക് ഇൗ മാസം 29ന് മുമ്പ് അയച്ചുകൊടുക്കും. പുനർവിജ്ഞാപനത്തി​െൻറ പൂർണരൂപം, വോട്ടർപട്ടിക, നാമനിർദേശക പത്രിക എന്നിവ സർവകലാശാല വെബ്സൈറ്റിൽ (www.mgu.ac.in) ലഭ്യമാണ്. സിൻഡിക്കേറ്റിലേക്ക് നോമിനേറ്റ് ചെയ്തു കോട്ടയം: എം.ജി സർവകലാശാല സിൻഡിക്കേറ്റിലേക്ക് പ്രഫ. ഡോ. കെ. ജയചന്ദ്രൻ (സ്കൂൾ ഓഫ് ബയോസയൻസസ്), പ്രഫ. ഡോ. കെ.എം. കൃഷ്ണൻ (ഹെഡ് ഓഫ് ഡിപ്പാർട്മ​െൻറ്, സ്കൂൾ ഓഫ് ലെറ്റേഴ്സ്), പ്രഫ. ഡോ. സന്തോഷ് പി. തമ്പി (സ്കൂൾ ഓഫ് മാനേജ്മ​െൻറ് ആൻഡ് ബിസിനൻസ് സ്റ്റഡീസ്), പ്രഫ. ഡോ. ബിസ്മി ഗോപാലകൃഷ്ണൻ (ഹെഡ് ഓഫ് ഡിപ്പാർട്മ​െൻറ്, സ്കൂൾ ഓഫ് ഇൻഡ്യൻ ലീഗൽ തോട്ട്) എന്നിവരെ നോമിനേറ്റ് ചെയ്തു. ജൂനിയർ റിസർച് ഫെലോയുടെ ഒഴിവ് കോട്ടയം: എം.ജിയിലെ ഇൻറർനാഷനൽ ആൻഡ് ഇൻറർ യൂനിവേഴ്സിറ്റി സ​െൻറർ ഫോർ നാനോ സയൻസസ് ആൻഡ് നാനോ ടെക്നോളജിയും ഡി.ആർ.ഡി.ഒയും സംയുക്തമായി നടത്താൻ പോകുന്ന േപ്രാജക്ടിലേക്ക് ജൂനിയർ റിസർച് ഫെലോയുടെ ഒഴിവുണ്ട്. യോഗ്യത-ടെക്നോളജി (മെറ്റീരിയൽ സയൻസ്) പോളിമർ ടെക്നോളജി, കെമിക്കൽ ടെക്നോളജിയിൽ മാസ്റ്റർ ബിരുദം അഥവ കെമിസ്ട്രി, പോളിമൽസയൻസ്, പോളിമർ കെമിസ്ട്രിയിൽ ബിരുദാന്തര ബിരുദം (GATE/NET) ഉള്ളവർക്ക് മുൻഗണന). യോഗ്യതയുള്ളവർ സെപ്റ്റംബർ 26ന് മുമ്പ് ബയോഡാറ്റയും മാർക്ക് ലിസ്റ്റി​െൻറ സ്വയം സാക്ഷ്യപ്പെടുത്തിയ ശരിപകർപ്പും താഴെപ്പറയുന്ന വിലാസത്തിൽ അയക്കുക. പ്രഫ. ഡോ. സാബു തോമസ്, IIUCNNDRD േപ്രാജക്ട് സ​െൻറർ ഫോർ നാനോ സയൻസ് ആൻഡ് ടെക്നോളജി മഹാത്മാഗാന്ധി സർവകലാശാല, പി.ഡി ഹിൽസ് പി.ഒ 686 560, കോട്ടയം. കൂടുതൽ വിവരങ്ങൾക്ക് www.mgu.ac.in, iiucnn.com/careers. ഫോൺ: 9400552374.
Show Full Article
TAGS:LOCAL NEWS 
Next Story