Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപഠനോപകരണ വിതരണം

പഠനോപകരണ വിതരണം

text_fields
bookmark_border
ആലപ്പുഴ: ഫ്രറ്റേണിറ്റി മൂവ്മ​െൻറ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കുട്ടനാട് അറുപതിൽചിറയിലും ചെങ്ങന്നൂർ പാണ്ടനാട് പ്രദേശത്തും നടത്തി. ഫ്രറ്റേണിറ്റി മൂവ്മ​െൻറ് സംസ്ഥാന വൈസ് പ്രസിഡൻറ് സഫീർ ഷാ ഉദ്ഘാടനം ചെയ്തു. ഫ്രറ്റേണിറ്റി മൂവ്മ​െൻറ് ജില്ല വൈസ് പ്രസിഡൻറ് ഫൗസിയ സബീർ അധ്യക്ഷത വഹിച്ച പരിപാടിയിൽ വെൽഫെയർ പാർട്ടി ജില്ല സെക്രട്ടറി സബീർ ഖാൻ ആശംസ അറിയിച്ചു. ഫ്രറ്റേണിറ്റി മൂവ്മ​െൻറ് ജനറൽ സെക്രട്ടറി ഫാജിദ് ഇക്ബാൽ, സെക്രട്ടറി മുർഷിദ ഫസൽ, പ്രമോദ് എന്നിവർ സംസാരിച്ചു. സെക്രട്ടറിമാരായ ഇജാസ് ഇക്ബാൽ, ബിബിൻ ബാലാജി, സെക്രട്ടേറിയറ്റ് അംഗങ്ങളായ ജമീൽ സി. ജമാൽ, അൽത്താഫ് എന്നിവർ നേതൃത്വം നൽകി. ധനസമാഹരണം: മന്ത്രിമാരുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു ആലപ്പുഴ: മന്ത്രിസഭ തീരുമാനപ്രകാരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നടക്കുന്ന ധനശേഖരണവുമായി ബന്ധപ്പെട്ട് കലക്‌ടറേറ്റിൽ മന്ത്രി ജി. സുധാകര‍​െൻറ അധ്യക്ഷതയിൽ െചാവ്വാഴ്ച യോഗം ചേർന്നു. മന്ത്രി സുധാകരെനാപ്പം ധനശേഖരണത്തിന് ചുമതലയുള്ള ജില്ലയിലെ മന്ത്രി പി. തിലോത്തമനും യോഗത്തിൽ പങ്കെടുത്തു. മണ്ഡലാടിസ്ഥാനത്തിൽ നടക്കുന്ന ധനസമാഹരണത്തി​െൻറ പുരോഗതി യോഗം വിലയിരുത്തി. മന്ത്രിസഭ തീരുമാനത്തി​െൻറ അന്തസ്സത്ത ഉൾക്കൊണ്ടുവേണം ഉദ്യോഗസ്ഥർ പ്രവർത്തിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. തയാറാക്കിയ പട്ടികപ്രകാരം പ്രധാനവ്യക്തികളെ നേരിൽക്കണ്ട് ധനാഭ്യർഥന നടത്തണം. നിർബന്ധമായി ആരിൽനിന്നും പണപ്പിരിവ് നടത്തരുതെന്നും സന്മനസ്സുള്ളവർ ധാരാളം സന്നദ്ധരായി വരുന്നുണ്ടെന്നും മന്ത്രി സുധാകരൻ പറഞ്ഞു. ഒരുകോടി രൂപ ജില്ല പഞ്ചായത്ത് സംഭാവന നൽകുമെന്ന് അദ്ദേഹം പറഞ്ഞു. വിവിധ മേഖലകളിൽനിന്ന് ധാരാളം പേർ മുഖ്യമന്ത്രിയുടെ നിധിയിലേക്ക് പണവുമായി സമീപിക്കുന്നുണ്ടെന്ന് മന്ത്രി പി. തിലോത്തമൻ പറഞ്ഞു. യോഗത്തിൽ ആർ. രാജേഷ് എം.എൽ.എ, സ്‌പെഷൽ ഓഫിസർ പി. വേണുഗോപാൽ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജി. വേണുഗോപാൽ, കലക്ടറുടെ അധിക ചുമതലയുള്ള ഗ്രാമവികസന വകുപ്പ് സെക്രട്ടറി എൻ. പദ്മകുമാർ, ജില്ല പൊലീസ് മേധാവി എസ്. സുരേന്ദ്രൻ, വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story