Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവാട്ടർ മെട്രോയെ...

വാട്ടർ മെട്രോയെ അരൂരി​െലത്തിക്കാൻ വിപുല പദ്ധതി

text_fields
bookmark_border
അരൂർ: വാട്ടർ മെട്രോയെ അരൂരിലേക്ക് ക്ഷണിക്കാൻ വിപുല പദ്ധതി. നാളുകളായി തണുത്തുകിടന്ന വാട്ടർ മെട്രോ എറണാകുളത്ത് സജീവമാകുന്നതോടെ അരൂരിെനയും പദ്ധതിയിൽ ഉൾപ്പെടുത്താനുള്ള സമ്മർദങ്ങളാണ് വിവിധ സംഘടനകൾ ചേർന്ന് മുന്നോട്ടുവെക്കുന്നത്. കായൽ ചുറ്റിക്കിടക്കുന്ന അരൂർ മേഖലയിലെ മിക്ക പഞ്ചായത്തിനും വാട്ടർ മെട്രോ ഏറെ പ്രയോജനകരമാകും. അരൂക്കുറ്റി, അരൂർ, കോടംതുരുത്ത്, പെരുമ്പളം, കുത്തിയതോട്, എഴുപുന്ന എന്നിവിടങ്ങളിൽ കായലോരങ്ങളിൽ ജെട്ടികൾ നിലവിലുണ്ട്. ഇത് പ്രയോജനപ്പെടുത്തിയാൽ കൊച്ചി മേഖലയിലെത്താൻ വാട്ടർ മെട്രോയെ ആശ്രയിക്കാൻ ആയിരങ്ങൾ തയാറാകുമെന്നാണ് ആരിഫ് എം.എൽ.എ പറയുന്നത്. വാട്ടർ മെട്രോക്കാവശ്യമായ ഏതുസൗകര്യവും നൽകാനും അരൂർ മേഖലയിലെ ഏതുപഞ്ചായത്തും തയാറാകുമെന്നും അദ്ദേഹം പറഞ്ഞു. അരൂക്കുറ്റി, കോടംതുരുത്ത് എന്നിവിടങ്ങളിൽ കായൽത്തീരം വഞ്ചിപ്പുര ടെർമിനൽ സംവിധാനത്തിന് ഒരുക്കിയിട്ടിരിക്കുകയാണ്. വിനോദസഞ്ചാരികളെ ആകർഷിക്കും വിധം ഇവിടെ ഇരിപ്പിടങ്ങളും പാർക്കും റസ്റ്റാറൻറും മറ്റും ഒരുക്കിയിട്ടുമുണ്ട്. 50 മുതൽ 100 പേർ വരെ സഞ്ചരിക്കുന്ന 38 ബോട്ടിനാണ് ആദ്യഘട്ടത്തിൽ ഓർഡർ നൽകുന്നത്. ബോട്ടുകൾ നിർമിച്ചെടുക്കാനുള്ള കാലതാമസത്തിനിെട ബോട്ട്ജെട്ടികൾ നിർമിക്കാനാണ് ആദ്യശ്രമം. ബോട്ട്ജെട്ടികൾ നിലവിലുള്ള അരൂരിനെ വാട്ടർ മെട്രോയിൽ ഉൾപ്പെടുത്തണമെന്നാണ് അരൂരിലെ പൗരാവലി ആവശ്യപ്പെടുന്നത്. ഇതിന് സമൂഹമാധ്യമ കൂട്ടായ്മകൾ, പാസഞ്ചേഴ്സ് അസോസിയേഷൻ, ത്രിതല പഞ്ചായത്ത് അംഗങ്ങൾ എന്നിവരുടെ വിപുല യോഗം വിളിച്ചുകൂട്ടി കർമപദ്ധതികൾ ആവിഷ്കരിക്കാനാണ് ലക്ഷ്യമിടുന്നത്. ദുരിതാശ്വാസത്തിൽ കണ്ണിയായി ചേതനയും അമ്പലപ്പുഴ: ദുരിതബാധിതരുടെ കണ്ണീരൊപ്പാൻ ചേതനയും കണ്ണിചേർന്നു. സി.പി.എം അമ്പലപ്പുഴ ഏരിയ കമ്മിറ്റിയുടെ അധീനതയിൽ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിക്കുസമീപം പ്രവർത്തിക്കുന്ന ചേതന ജനകീയ ലാബാണ് വെള്ളപ്പൊക്ക ദുരിതബാധിതരെ സഹായിക്കാനും കേരളത്തി​െൻറ പുനർനിർമാണത്തിനുമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകിത്. ഒരുലക്ഷം രൂപയാണ് ദുരിതാശ്വാസനിധിയിലേക്ക് നൽകിയത്. ചേതന സെക്രട്ടറി എച്ച്. സലാമിൽനിന്ന് മന്ത്രി ജി. സുധാകരൻ പണം ഏറ്റുവാങ്ങി. ലാബ് അങ്കണത്തിൽ ചേർന്ന ചടങ്ങിൽ ട്രഷറർ എ. ഓമനക്കുട്ടൻ അധ്യക്ഷതവഹിച്ചു. പി.ജി. സൈറസ്, എച്ച്. സുബൈർ, വി.എസ്. മായാദേവി, ഗീത ബാബു, ഹാഷിം, സി.എ. സലീം, വി.രാജൻ എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story