Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎം.ജി സർവകലാശാല...

എം.ജി സർവകലാശാല കോളജ്​ യൂനിയൻ: എസ്​.എഫ്​.​െഎക്ക്​ വൻ മുന്നേറ്റം; 27 കോളജിൽ മുഴുവൻ സീറ്റും നേടി

text_fields
bookmark_border
കൊച്ചി: എം.ജി സർവകലാശാല കോളജ് യൂനിയൻ തെരഞ്ഞെടുപ്പിൽ എസ്.എഫ്.െഎക്ക് വൻ മുന്നേറ്റം. സംഘടന അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് നടന്ന ജില്ലയിലെ 49 കോളജിൽ 45 ലും വിജയംവരിച്ചതായി നേതാക്കൾ അറിയിച്ചു. മഹാരാജാസ് ഉൾപ്പെടെ 27 കോളജിൽ മുഴുവൻ സീറ്റിലും എസ്.എഫ്.ഐ വിജയിച്ചു. 96 ൽ 89 യൂനിവേഴ്സിറ്റി യൂനിയൻ കൗൺസിലർമാരും എസ്.എഫ്.ഐക്കാരാണെന്ന് ജില്ല സെക്രട്ടറി സചിൻ കുര്യാക്കോസ് പറഞ്ഞു. ഇതേസമയം, കോളജ് യൂനിയൻ െതരഞ്ഞെടുപ്പിൽ ജില്ലയിൽ ശക്തമായ തിരിച്ചുവരവ് നടത്തിയതായി കെ.എസ്.യു നേതാക്കളും അവകാശപ്പെട്ടു. മഹാരാജാസ് കൂടാതെ എറണാകുളം ഗവ. ലോ കോളജ്, തൃപ്പൂണിത്തുറ ആർ.എൽ.വി, തൃപ്പൂണിത്തുറ ഗവ. സംസ്കൃത കോളജ്, തൃപ്പൂണിത്തുറ ഗവ. ആർട്സ് കോളജ്, വൈപ്പിൻ ഗവ. കോളജ്, കുന്നുകര ഐ.എച്ച്.ആർ.ഡി കോളജ്, ഇടക്കൊച്ചി അക്വിനാസ് കോളജ്, പള്ളുരുത്തി സിയന്ന, പൂത്തോട്ട എസ്.എൻ ലോ കോളജ്, പൂത്തോട്ട എസ്.എസ് കോളജ്, മുളന്തുരുത്തി നിർമല കോളജ്, ഐരാപുരം എസ്.എസ്.വി, ഐരാപുരം സി.ഇ.ടി കോളജ്, കോതമംഗലം മാർ അത്തനേഷ്യസ് കോളജ്, കോതമംഗലം എൽദോ മാർ ബസേലിയോസ് കോളജ്, കറുകടം മൗണ്ട് കാർമൽ, നെല്ലിക്കുഴി ഇന്ദിര ഗാന്ധി കോളജ്, കോട്ടപ്പടി മാർ ഏലിയാസ്, അങ്കമാലി സ​െൻറ് ആൻസ്, അങ്കമാലി സിസ്റ്റ് കോളജ്, തൃക്കാക്കര കെ.എം.എം, എസ്.എൻ ജിസ്റ്റ് കോളജ് പറവൂർ, മാറമ്പിള്ളി എം.ഇ.എസ്, അറയ്ക്കപ്പടി ജയ്ഭാരത്, നേര്യമംഗലം എസ്.സി.എസ്, പൈങ്ങോട്ടൂർ എസ്.എൻ.ജി കോളജുകളിലാണ് മുഴുവൻ സീറ്റിലും ജയിച്ചതായി എസ്.എഫ്.ഐ അവകാശപ്പെട്ടത്. നേരത്തേ എറണാകുളം സ​െൻറ് ആൽബർട്സ് കോളജിൽ എസ്.എഫ്.ഐ വിജയിച്ചിരുന്നു. കൊച്ചിൻ കോളജ് കെ.എസ്.യുവിൽനിന്നും മാറമ്പിള്ളി എം.ഇ.എസ്, അറക്കപ്പടി ജയ് ഭാരത് കോളജ് എന്നിവ കെ.എസ്.യു-എം.എസ്.എഫ് സഖ്യത്തിൽനിന്നും തിരിച്ചുപിടിച്ചതായും എസ്.എഫ്.െഎ നേതാക്കൾ പറഞ്ഞു. മൂവാറ്റുപുഴ നിർമല കോളജ്, ഇടപ്പള്ളി സ്റ്റാസ് കോളജ്, അങ്കമാലി എസ്.എം.ഇ, പെരുമ്പാവൂർ മാർ കുര്യാക്കോസ്, മൂവാറ്റുപുഴ ഇലാഹിയ ഉൾപ്പെടെയുള്ള കോളജുകൾ എസ്.എഫ്.ഐയിൽനിന്ന് പിടിച്ചെടുത്തതായി കെ.എസ്.യു നേതാക്കൾ പറഞ്ഞു. ചൂണ്ടി ബി.എം.എസ് ലോ കോളജ്, മണിമലക്കുന്ന് ഗവ. കോളജ്, തൃക്കാക്കര ബി.എം.സി ആർട്സ്, ആലുവ വൈ.എം.സി.എ, പിറവം ബി.പി.സി, വാഴക്കുളം സ​െൻറ് ജോർജ് കോളജുകളിൽ ജനറൽ സീറ്റിൽ ഭൂരിപക്ഷം കെ.എസ്.യു നേടി. സംഘടന അടിസ്ഥാനത്തിൽ െതരഞ്ഞെടുപ്പ് നടന്ന കോളജുകളിൽ 23 യൂനിവേഴ്സിറ്റി യൂനിയൻ കൗൺസിലർമാർ കെ.എസ്.യുവിന് ലഭിച്ചു. നേരേത്ത െതരഞ്ഞെടുപ്പ് നടന്ന തേവര എസ്.എച്ച് കോളജിൽ കെ.എസ്.യുവിനായിരുന്നു വിജയമെന്നും ജില്ല പ്രസിഡൻറ് അലോഷ്യസ് സേവ്യർ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story