Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപി.സി. ജോർജിെൻറ...

പി.സി. ജോർജിെൻറ അധിക്ഷേപം സഹിക്കാവുന്നതിലുമപ്പുറം- ^കന്യാസ്ത്രീയുടെ സഹോദരി

text_fields
bookmark_border
പി.സി. ജോർജി​െൻറ അധിക്ഷേപം സഹിക്കാവുന്നതിലുമപ്പുറം- -കന്യാസ്ത്രീയുടെ സഹോദരി കൊച്ചി: പി.സി. ജോർജ് പരസ്യമായി അധിക്ഷേപിക്കുന്നത് സഹിക്കാനാവുന്നില്ലെന്ന് ബിഷപ്പി​െൻറ ലൈംഗികാതിക്രമത്തിന് ഇരയായ കന്യാസ്ത്രീയുടെ മൂത്ത സഹോദരി. സഹോദരി എന്ന നിലയിൽ തന്നെയും ചാനൽ ചർച്ചകളിലൂടെയും മറ്റും ഒരുപാട് ആക്ഷേപിച്ചു. സത്യത്തിനും നീതിക്കും എതിരായി ഇതുവരെ ഒന്നും ചെയ്തിട്ടില്ല. ജോർജി​െൻറപോലെ സഭ്യമല്ലാത്ത രീതിയിൽ സംസാരിക്കാൻ തങ്ങൾ പഠിച്ചിട്ടില്ല. സ്ത്രീയുടെ വേദനയെക്കുറിച്ച് അയാൾക്ക് ഒന്നുമറിയില്ല. നിരവധി തവണ സഭ അധ്യക്ഷന്മാരോട് സഹോദരിക്കേറ്റ അപമാനത്തെക്കുറിച്ച് പരാതി പറഞ്ഞിരുന്നു. അന്നൊന്നും നടപടിയെടുക്കാൻ അവർ തയാറായില്ല. അതുകൊണ്ടാണ് ഇന്ന് ത​െൻറ സഹോദരിമാർക്ക് തെരുവിലിറങ്ങി സമരം നടത്തേണ്ടി വന്നത്. മദർ ജനറാൾ ഉൾപ്പെടെ എല്ലാവരും ബിഷപ്പിന് കൂട്ടുനിന്നു. ഒതുക്കിത്തീർക്കാനുള്ള ശ്രമം ആദ്യം മുതലേ നടന്നിട്ടുണ്ട്. സഹോദരന് അഞ്ചുകോടി രൂപയാണ് ആദ്യം വാഗ്ദാനം ചെയ്തത്. അത് ഫലിക്കാതായപ്പോൾ ഭീഷണിപ്പെടുത്തലായി. സ്വന്തം ഇടവകയിലെ അച്ചൻമാർതന്നെ ഭീഷണിയുമായി വന്നിട്ടുണ്ട്. എന്തിനാണ് തെറ്റു ചെയ്തവരെ സഭ സംരക്ഷിക്കുന്നത് എന്നറിയില്ല. ''ഒരുപാട് സഹിച്ചിട്ടുണ്ട് അനുജത്തി. എന്തുവന്നാലും ഞങ്ങൾ നേരിടും. നീതി കിട്ടുംവരെ അവളുടെ കൂടെ കുടുംബം ഉണ്ടാകും'' -സേഹാദരി പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story