Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമിഷനറീസ് ഓഫ് ജീസസി​െൻറ ...

മിഷനറീസ് ഓഫ് ജീസസി​െൻറ വാദം വേദനിപ്പിച്ചു ^കന്യാസ്ത്രീകൾ

text_fields
bookmark_border
മിഷനറീസ് ഓഫ് ജീസസി​െൻറ വാദം വേദനിപ്പിച്ചു -കന്യാസ്ത്രീകൾ കൊച്ചി: ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളക്കലിനെതിരായ ആരോപണങ്ങള്‍ വാസ്തവവിരുദ്ധമെന്ന മിഷനറീസ് ഓഫ് ജീസസി​െൻറ വാദം വേദനിപ്പിച്ചതായി സമരം നടത്തുന്ന കന്യാസ്ത്രീകൾ. ബിഷപ്പി​െൻറ പീഡനത്തിനിരയായ തങ്ങളുടെ സഹോദരിക്ക് നീതി കിട്ടുന്നതുവരെ സമരവുമായി മുന്നോട്ടുപോകുമെന്നും ഹൈകോടതി ജങ്ഷനില്‍ സമരത്തിനെത്തിയ കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ പറഞ്ഞു. നിരപരാധിയായ ബിഷപ്പിനെ ക്രൂശിക്കുന്നതിനാണ് തങ്ങള്‍ സമരം ചെയ്യുന്നതെന്ന സഭ സര്‍ക്കുലര്‍ തയാറാക്കിയത് ഫ്രാങ്കോ മുളക്കല്‍തന്നെയാണ്. ഈ വിഷയത്തി​െൻറ പേരില്‍ സഭയില്‍നിന്ന് പുറത്താക്കില്ലെന്നാണ് കരുതുന്നത്. ഇനി ശിക്ഷനടപടി ഉണ്ടായാലും സമരവുമായി മുന്നോട്ടുപോകാനാണ് തീരുമാനം. തങ്ങളുടെ സഹോദരിയായ കന്യാസ്ത്രീക്ക് ഉണ്ടായ അനുഭവം ഇനി ആര്‍ക്കും ഉണ്ടാകാന്‍ പാടില്ല. മിഷനറീസ് ഓഫ് ജീസസ് സമരത്തെ തള്ളിപ്പറയുന്നതില്‍ വിഷമമുണ്ട്. ബിഷപ്പി​െൻറ സമ്മര്‍ദത്തെത്തുടര്‍ന്നായിരിക്കും അവര്‍ ഇത്തരം സമീപനം സ്വീകരിച്ചത്. അവര്‍ പറയുന്നതുപോലെ തങ്ങള്‍ ആരുടെയും പ്രേരണയിലല്ല സമരം ചെയ്യുന്നത്. മിഷനറീസ് ഓഫ് ജീസസ് സന്യാസ സമൂഹത്തി​െൻറ എതിര്‍പ്പിനുപിന്നിലും ബിഷപ് ഫ്രാങ്കോ മുളക്കല്‍തന്നെയാണ്. സര്‍ക്കാർ ഭാഗത്തുനിന്നും പൊതുസമൂഹത്തില്‍നിന്നും മറ്റുസന്യസ്തരില്‍നിന്നും സമരത്തിന് സ്വീകാര്യത ലഭിക്കുന്നുണ്ട്. സ്വന്തം മിഷനറി സമൂഹത്തില്‍നിന്നാണ് പിന്തുണയില്ലാത്തത്. ഇതുപോെല ഒരനുഭവം തങ്ങള്‍ക്ക് ആദ്യമാണെങ്കിലും മഠങ്ങളില്‍ പല കന്യാസ്ത്രീകളും ഇത്തരം ദുരനുഭവങ്ങള്‍ നേരിട്ടിട്ടുള്ളതായി കേട്ടിട്ടുണ്ട്. നേരേത്ത സിസ്റ്റര്‍ അഭയക്കുണ്ടായ അനുഭവത്തില്‍നിന്ന് സഭ പാഠം പഠിക്കുകയും കുറ്റക്കാർക്കെതിരെ കടുത്ത നടപടിയുണ്ടാവുകയും ചെയ്തിരുെന്നങ്കില്‍ ഇത്തരത്തിെല സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലായിരുെന്നന്ന് കന്യാസ്ത്രീകൾ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story